'അവള്‍ എന്റെയുള്ളിലെ ഫോട്ടോഗ്രാഫറെ ഉണര്‍ത്തി'; സാരിയില്‍ മനോഹരിയായി സായ് പല്ലവി


തെന്നിന്ത്യന്‍ കോസ്റ്റ്യൂം ഡിസൈനറായ നീരജ കോനയാണ് നടിയെ കൂടുതല്‍ സുന്ദരിയാക്കിയത്.

സായ് പല്ലവി | Photo: instagram/ neeraja kona

തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സായ് പല്ലവി. താരത്തിന്റെ സിനിമകളോടൊപ്പംതന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. വസ്ത്രധാരണത്തില്‍ എപ്പോഴും ലാളിത്യം കാണിക്കാറുള്ള താരത്തിന്റെ സ്‌റ്റൈലിനെ പിന്തുടരുന്നവരും ഏറെയാണ്.

ഇത്തവണ സായ് പല്ലവിയുടെ സാരിയിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നത്. തെന്നിന്ത്യന്‍ കോസ്റ്റിയൂം ഡിസൈനറായ നീരജ കോനയാണ് നടിയെ കൂടുതല്‍ സുന്ദരിയാക്കിയത്. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും നീരജയാണ്. 'അവള്‍ എന്റെയുള്ളിലെ ഫോട്ടോഗ്രാഫറെ ഉണര്‍ത്തി' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

വ്യത്യസ്ത തരത്തിലുള്ള ഇളംനിറങ്ങള്‍ കൂടിച്ചേര്‍ന്ന സാരിയാണ് സായ് പല്ലവി ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം വൈറ്റ് സ്ലീവ്‌ലെസ് ബ്ലൗസ് പെയര്‍ ചെയ്തിരിക്കുന്നു. പതിവുപോലെ അലസമായി അഴിച്ചിട്ട തലമുടിയും ഹാങ്ങിങ് ഇയര്‍ റിങ്‌സും സായ് പല്ലവിയെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. വളരെ പ്രസരിപ്പോടെയാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.

തെലുങ്ക് ചിത്രം വിരാട പര്‍വമാണ് സായ് പല്ലവിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. വേണു ഉഡുഗുള സംവിധാനം ചെയ്ത ചിത്രത്തില്‍ റാണ ദഗ്ഗുബാട്ടിയാണ് നായകന്‍. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രീകരിച്ച ഗാര്‍ഗി എന്ന ചിത്രവും സായ് പല്ലവിയുടേതായി പുറത്തിറങ്ങാനുണ്ട്. സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ജൂലൈ 15-ന് തിയേറ്ററുകളിലെത്തും.

Content Highlights: sai pallavi looks super radiant in a pastel hued saree fashion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented