റിഹാന | Photo: https://www.instagram.com/p/CcQaquZAgVs/
ഗർഭിണിയായതുമുതൽ പുതിയ മെറ്റേണിറ്റി ഫാഷനുകൾ പരീക്ഷിച്ച് ആരാധകരുടെ മനംകവരുകയാണ് ബാർബഡോസ് ഗായിക റിഹാന. ശരീരവും വയറും കൂടുതൽ പ്രകടമാകുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളിൽ റിഹാന ധരിച്ചത്.
ഇപ്പോൾ പ്രസിദ്ധ ഫാഷൻ മാസികയായ വോഗിന്റെ കവറിൽ നിറവയറുമായി സ്റ്റൈലൻ ലുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് റിഹാന.
അമേരിക്കൻ വോഗിന്റെ മേയ് ലക്കത്തിലെ കവറിലാണ് റിഹാനയെത്തുന്നത്. ചുവന്ന ലേസിലുള്ള ബോഡിസ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം കൈകളിൽ മാച്ചിങ് ആയിട്ടുള്ള ഗ്ലൗസുകളും.
വോഗിനായി മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും റിഹാന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശരീരം കൂടുതൽ പ്രകടമാക്കുന്ന വസ്ത്രം ധരിച്ചതിന്റെ കാരണവും വോഗിനുനൽകിയ അഭിമുഖത്തിൽ റിഹാന പറയുന്നുണ്ട്.
അതേസമയം, വോഗ് ഫോട്ടോഷൂട്ടിനെക്കുറിച്ചുവന്ന വിവാദത്തോട് രൂക്ഷമായ ഭാഷയിൽ അവർ പ്രതികരിക്കുകയും ചെയ്തു. 'എന്റെ ശരീരം അവിശ്വസനീയമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിലെനിക്ക് ലജ്ജയില്ല. ഈസമയം ആഘോഷിക്കപ്പെടേണ്ടതാണ്, എന്തുകൊണ്ട് ഗർഭം മറച്ചുവെക്കണ'മെന്നും റിഹാന ചോദിച്ചു.
ഫോബ്സ് മാഗസിന്റെ ഇക്കൊല്ലത്തെ ശതകോടീശ്വര പട്ടികയിൽ റിഹാന ഇടം പിടിച്ചിരുന്നു. ഏകദേശം 170 കോടി യു.എസ്. ഡോളറാണ് ഇപ്പോഴവരുടെ സമ്പാദ്യം. മാതൃരാജ്യമായ ബാർബഡോസിൽ നിന്നുള്ള ആദ്യ ശതകോടീശ്വരിയെന്ന ഖ്യാതികൂടി റിഹാനയ്ക്കുണ്ട്.
Content Highlights: rihanna, vogue cover, pregnancy photoshoot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..