-
കൊറോണക്കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീട്ടകങ്ങളിലേക്കു മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത് ഒരുപരിധിവരെ കണ്ണുകളെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ എളുപ്പത്തിൽ ചെയ്യാവുന്ന ചില ടിപ്സ് പങ്കുവെക്കുകയാണ് ബോളിവുഡ് സുന്ദരി രവീണ ടണ്ഡൻ.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കണ്ണുകളെ സംരക്ഷിക്കാനുള്ള ഈസി വഴികൾ രവീണ പരിചയപ്പെടുത്തുന്നത്. വർക് ഫ്രം ഹോമിൽ കഴിയുന്നവരെയും ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പിനും മൊബൈൽ സ്ക്രീനിനും മുന്നിൽ ഇരിക്കുന്നവരെയാണ് ഇതേറ്റവുമധികം ബാധിക്കുന്നത് എന്ന് രവീണ പറയുന്നു. പാലുപയോഗിച്ചു കൊണ്ടുള്ള ഒരു സിമ്പിൾ ടിപ്പാണ് രവീണ പങ്കുവെക്കുന്നത്.
അതിനായി ഒരു ബൗളിൽ തണുത്ത പാലെടുത്തു വെക്കുക. ഇതിലേക്ക് രണ്ട് കോട്ടൺ ബാൾ മുക്കുക. ശേഷം തിരികെയെടുത്ത് പാൽ പിഴിഞ്ഞുമാറ്റിയതിനുശേഷം തണുത്ത കോട്ടൺ ബാൾ കൺപോളയ്ക്കു മുകളിൽ വെക്കുക. ഇത് ഏതാനും സമയം ചെയ്തു കഴിയുമ്പോൾ കണ്ണുകളുടെ സമ്മർദം ഇല്ലാതാവും. കണ്ണുകൾക്ക് കീഴിലുള്ള ഇരുണ്ട പാടുകൾ അകലാനും ഇതു സഹായിക്കുമെന്ന് രവീണ പറയുന്നു.
Content Highlights: raveena tandon eye care tips
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..