ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായി രശ്മിക മന്ദാന; വൈറലായി ചിത്രങ്ങള്‍ 


രശ്മിക മന്ദാന|Photo:instagram.com/rashmika_mandanna/

മോഡേണ്‍ വസ്ത്രങ്ങളിലും ട്രഡീഷനല്‍ വസ്ത്രങ്ങളിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് രശ്മിക മന്ദാന. ചില്ലി റെഡ് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചില്ലി റെഡ് ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് രശ്മിക. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സറി വര്‍ക്കുകളും സീക്വിനുകളും ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. സാറ്റിന്‍ ദുപ്പട്ടയും ഇതിനൊടൊപ്പം അണിഞ്ഞിട്ടുണ്ട്.



മിശ്രു ഡിസൈനര്‍ ഹൗസില്‍ നിന്നാണ് താരം തന്റെ വസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നത്. ഓക്‌സിഡൈസ്ഡ് സില്‍വല്‍ വളകളും ഇതിനോടൊപ്പം അവര്‍ അണിഞ്ഞിട്ടുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയില്‍ ബ്രൈറ്റ് റെഡ് ലിപ്സ്റ്റിക്കും ന്യൂഡ് ഐഷാഡോയും അടങ്ങുന്ന മിനിമല്‍ മേക്കപ്പും അവര്‍ക്ക് പ്രത്യേകഭംഗി നല്‍കി.

ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അതേസമയം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ബോളിവുഡ് ചിത്രം 'മിഷന്‍ മജ്‌നു'-വിൽ രശ്മികയാണ് നായികയായെത്തുന്നത്. ശന്തനു ഭഗ്ചിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Rashmika Mandanna,red lehenga,fashion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented