Photos: instagram.com/rashmika_mandanna/?hl=en
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. പുഷ്പയിലെ താരത്തിന്റെ സാമി ഗാനം ഏറെ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഒരു വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് രശ്മിക.
സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിന്മേൽ സദാചാരക്കണ്ണുകളുമായി പുറകെ നടക്കുന്നവർ തന്നെയാണ് രശ്മികയെ ട്രോളുന്നതിന് പിന്നിലും. രശ്മികയുടെ എയർപോർട്ട് ലുക്കാണ് ഏറെ വിമർശനം നേരിടുന്നത്.
സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമായിരുന്നു രശ്മികയുടെ വേഷം. എന്നാൽ വലിയ സ്വെറ്റ്ഷർട്ട് അല്ല ട്രോളന്മാരുടെ കണ്ണിലുടക്കിയത്, ചെറിയ ഡെനിം ഷോർട്സ് ആണ്. താരത്തിന് തീരെ ഡ്രസ്സിങ് സെൻസില്ലെന്ന് പറഞ്ഞാണ് വീഡിയോക്ക് കീഴെ പലരും കമന്റ് ചെയ്യുന്നത്.
ഷർട്ടിനു കീഴെ ഷോർട്സ് ഉണ്ടെന്നുപോലും തോന്നുന്നില്ലെന്നും പാന്റ് ധരിക്കാൻ മറന്നതാണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. എന്നാൽ രശ്മിക എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്.
Content Highlights: rashmika mandanna airport look gets trolled, rashmika instagram, rashmika outfit, celebrity fashion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..