-
ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമത്തിൽ സജീവമായ താരങ്ങളിലൊരാളാണ് നടി രാകുൽ പ്രീത്. പാചക പരീക്ഷണങ്ങൾ മാത്രമല്ല ബ്യൂട്ടി ടിപ്സും ഫിറ്റ്നസ് ടിപ്സുമൊക്കെ താരം വീഡിയോകളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ തിളങ്ങുന്ന മുഖചർമത്തിനു പിന്നിലെ രഹസ്യം പങ്കുവെക്കുകയാണ് താരം.
യൂട്യുബ് ചാനലിലൂടെയാണ് രാകുൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്നൊരു ഫേസ് മാസ്ക് ഇടുന്ന വിധമാണ് രാകുൽ പങ്കുവെക്കുന്നത്. ബനാനാ ഫേസ്മാസ്ക് ഇടുന്നത് എങ്ങനെയെന്നും അതിന്റെ ഗുണഗണങ്ങളും രാകുൽ പറയുന്നുണ്ട്.
പ്രിയപ്പെട്ട ഫേസ്മാസ്ക് പരിചയപ്പെടുത്താം എന്നു പറഞ്ഞാണ് രാകുൽ വീഡിയോ ആരംഭിക്കുന്നത്. ഫേസ്പാക്കിനായി ഒരു പഴം ഉടച്ചതാണ് ആദ്യമെടുക്കുന്നത്. ശേഷം അതിലേക്ക് അരടീസ്പൂൺ നാരങ്ങാനീരും ഒരുടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്താണ് രാകുൽ ഫേസ്പാക് ഉണ്ടാക്കുന്നത്.
ശേഷം ഇതിന്റെ ഗുണങ്ങളെക്കുറിച്ചും രാകുൽ പറയുന്നുണ്ട്. ചർമത്തിലെ ജലാംശം നിലനിർത്താൻ മികച്ചതാണ് പഴം എന്ന് രാകുൽ പറയുന്നു. ഒപ്പം കറുത്ത പാടുകൾ ഇല്ലാതാക്കാനും വരണ്ട ചർമത്തെ മൃദുവാക്കാനും നല്ലതാണ് പഴം. നല്ലൊരു ആന്റിഏജിങ് ഫേസ്മാസ്ക് കൂടിയാണ് ഇതെന്നും രാകുൽ പറയുന്നുണ്ട്.
Content Highlights: Rakul Preet Singh DIY banana face Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..