-
അഭിനയത്തിലും സ്വന്തം ജീവിതത്തിലും കൃത്യമായ നിലപാടുകളുള്ള താരമാണ് ബോളിവുഡ് സുന്ദരി രാധിക ആപ്‌തെ. ഫാഷന്റെ കാര്യത്തിലും അപ്റ്റുഡേറ്റ് ആണ് രാധിക, അമിത ആഡംബരങ്ങളില്ലാതെ ലളിതമായ സ്റ്റൈലാണ് താന്‍ പിന്തുടരുക എന്നാണ് രാധിക പറയുന്നത്.
ബോളിവുഡിലും ഹോളിവുഡിലും മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നതാരാണെന്നതിന് രാധികയ്ക്ക് കൃത്യമായ മറുപടിയുണ്ട്. ബിടൗണില്‍ ദീപിക പദുക്കോണിന്റെ വസ്ത്രരീതിയോടാണ് രാധികയ്ക്ക് താല്‍പര്യം. കങ്കണ റണൗട്ടിന്റെ ഡ്രസ്സിങ് രീതിയും ഇഷ്ടമാകാറുണ്ട്. ഹോളിവുഡില്‍ ടില്‍ഡാ സ്വിന്റണാണ് സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്നതെന്നാണ് രാധിക പറയുന്നത്.
എന്തു ധരിക്കണം എന്നാലോചിച്ച് ദിവസത്തില്‍ ഏറെ സമയവും കഴിച്ചുകൂട്ടാന്‍ തനിക്കു കഴിയില്ലെന്നും രാധിക പറയുന്നു. കംഫര്‍ട്ടബിളായിരിക്കുക കാണാന്‍ നന്നായിരിക്കുക എന്നീ കാര്യങ്ങള്‍ക്കപ മാത്രമേ താന്‍ ഒരു വസ്ത്രം ധരിക്കുമ്പോള്‍ മുന്‍ഗണന കൊടുക്കാറുള്ളു. നിങ്ങള്‍ക്കൊരു വസ്ത്രം ധരിച്ച് നന്നായി അനുഭവപ്പെട്ടാല്‍ നിങ്ങളെ കാണാനും നന്നായിരിക്കും എന്നാണ് തനിക്കു ലഭിച്ച ഫാഷന്‍ ഉപദേശമെന്നും രാധിക പറയുന്നു.
Content Courtesy: NDTV
Content Highlights: Radhika Apte on Fashion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..