കാല്‍മുട്ട് മറയുന്ന വസ്ത്രം മാത്രം,ഗ്ലൗസിന് പിന്നിലും രഹസ്യം; ഫാഷനിലും വിപ്ലവം തീര്‍ത്ത രാജ്ഞി


എലിസബത്ത് രാജ്ഞി

കടും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍, വസ്ത്രങ്ങളുടെ അതേ നിറത്തിലുള്ള തൊപ്പി, കറുപ്പോ വെള്ളയോ നിറങ്ങളില്‍ ഗ്ലൗസ്. ഇടത്തെ തോളോട് ചേര്‍ത്ത് ഒരു ബ്രോച്ച്, കഴുത്തില്‍ പേള്‍ നെക്ലൈസ്. കയ്യിലൊരു കറുത്ത ബാഗ്. എലിസബത്ത് രാജ്ഞിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസില്‍ തെളിഞ്ഞുവരുന്ന ചിത്രം ഇങ്ങനെയാണ്. ഏതൊരാള്‍ക്കൂട്ടത്തിനിടയിലും താന്‍ ബ്രിട്ടന്റെ രാജ്ഞിയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്ന വസ്ത്രധാരണ രീതി.

നെവിബ്ലുവും ലൈം ഗ്രീനും ക്യാനറി യെല്ലോയുമെല്ലാം രാജ്ഞിയുടെ പ്രിയപ്പെട്ട നിറങ്ങളായിരുന്നു.

1947ല്‍ ഫിലിപ്പ് രാജകുമാരന്റെ വധുവായി നോര്‍മന്‍ ഹാര്‍ട്ട്‌നെല്‍ എന്ന ഡിസൈനര്‍ തയ്യാറാക്കിയ വസ്ത്രമണിഞ്ഞാണ് രാജ്ഞി എത്തിയത്. ഹാര്‍ട്ട്‌നെലില്‍ തുടങ്ങി നിരവധി ഡിസൈനര്‍മാരുടെ കൈകളിലൂടെ സഞ്ചരിച്ചാണ് രാഞ്ജിയുടെ വസ്ത്രധാരണ രീതി ഇന്നുകാണുന്ന കടും നിറങ്ങളില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ 70 വര്‍ഷമായി പങ്കെടുത്ത പൊതു ചടങ്ങുകളെല്ലാം രാജ്ഞിയുടെ വസ്ത്രങ്ങള്‍ ലോകത്തിന്റെ കണ്ണിലുടക്കിനിന്നു.

1953 ലാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായി അവരോധിക്കപ്പെടുന്നത്. അന്ന് കിരീട ധാരണ വേളയിലും ഹാര്‍ട്ട്‌നെല്‍ തയ്യാറാക്കിയ വസ്ത്രമണിഞ്ഞാണ് എലിസബത്ത് എത്തിയത്. സില്‍ക്ക് തുണിയില്‍ സ്വര്‍ണം,വെള്ളി, പച്ച, പിങ്ക് നിറങ്ങളില്‍ ചിത്രപ്പണികള്‍ ചെയ്തിരുന്നു. രാജ്ഞിയുടെ അധികാര പരിധിയില്‍ വരുന്ന രാജ്യങ്ങളുടെ ചിഹ്നങ്ങളും വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചിരുന്നു.

1955 മുതല്‍ 1990 വരെ ഹര്‍ഡി അമീസ് ആയിരുന്നു ഔദ്യോഗികമായി രാജ്ഞിയുടെ വസ്ത്രം തയ്യാറാക്കിയത്. 1993 മുതല്‍ അഞ്‌ജേല കെല്ലിയാണ് രാജ്ഞിയുടെ വസ്ത്രം ഒരുക്കിയത്. 2002 മുതല്‍ രാജ്ഞിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും അടുത്ത വിശ്വസ്തയുമാണ് കെല്ലി. ഇന്നുകാണുന്ന രാജ്ഞിയുടെ യുണീക്ക് സ്റ്റൈലിന് പിന്നില്‍ കെല്ലിയുടെ കരങ്ങളുണ്ട്.

തൊപ്പി

രാജ്ഞിയുടെ സ്‌റ്റൈലില്‍ ഏറ്റവും ആകര്‍ഷണീയം അവര്‍ ധരിക്കുന്ന തൊപ്പിയാണ്. വസ്ത്രത്തിന്റെ അതേ ഡിസൈനിലും നിറത്തിലും തയ്യാറാക്കിയതായിരിക്കും ഈ തൊപ്പി. ഒരു വര്‍ഷത്തില്‍ നൂറോളം തൊപ്പിയെങ്കിലും രാജ്ഞിയുടെ വാര്‍ഡോബിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ഏറ്റവും പ്രിയപ്പെട്ടവ മാത്രം രാജ്ഞി വീണ്ടും ഉപയോഗിക്കും. തൊപ്പി ധരിക്കാതെയും രാജ്ഞി ജനങ്ങള്‍ക്കിടയില്‍ എത്താറുണ്ട്. പക്ഷേ അത് അപൂര്‍വമാണെന്ന് മാത്രം.


മഴവില്‍ നിറങ്ങളില്‍ ഓവര്‍കോട്ട്

വസ്ത്രത്തിന് മുകളില്‍ മാച്ചിങ് ഓവര്‍കോട്ടാണ് രാജ്ഞിയുടെ പതിവ് വേഷം. ഈ ഓവര്‍കോട്ട് നല്ല കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുള്ളതായിരിക്കും. ഏത് പ്രായത്തിലും ഏത് കടും നിറത്തിനുമൊപ്പം രാജ്ഞിയെ കാണാം. ഇന്ന് കാണുന്ന ഫാഷനില്‍ മാത്രമല്ല. ഏത് കാലത്തെയും ഏത് തരം ഫാഷനും ബക്കിങ്ഹാം കൊട്ടാരത്തിലെ രാജ്ഞിയുടെ വാര്‍ഡോബില്‍ എത്തിയിരുന്നു.

ബ്രോച്ച്

ബ്രോച്ച് ധരിക്കാത്ത രാജ്ഞിയെ സങ്കല്‍പ്പിക്കുക പ്രയാസമാണ്. ഇടത് തോളിനോട് ചേര്‍ന്ന് ധരിച്ചിരുന്ന ബ്രോച്ചില്‍ പോലും ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. തന്റെ അധികാര പരിധിയിലുള്ള രാജ്യങ്ങളിലെ പ്രത്യേകതകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു പോലും ഈ ബ്രോച്ചുകള്‍ തയ്യാറാക്കിയിരുന്നു. ലോകത്തിലെ വിലകൂടിയ കല്ലുകളെല്ലാം ബ്രോച്ചുകളുടെ ഡിസൈനിങ്ങിനായി തിരഞ്ഞെടുത്തിരുന്നു.

എലിസബത്ത് രാജ്ഞി വിവാഹ വേളയില്‍

കാല്‍മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രം ധരിച്ചുള്ള രാജ്ഞിയുടെ ഒരൊറ്റ ചിത്രം പോലും ലോകം കണ്ടിട്ടുണ്ടാകില്ല. കാല്‍മുട്ട് മറഞ്ഞുനില്‍ക്കുന്ന വസ്ത്രങ്ങള്‍ മാത്രാമണ് രാജ്ഞി തിരഞ്ഞെടുത്തത്. ചിലപ്പോഴെല്ലാം ഒരു കുടയും രാജ്ഞിയുടെ കൈയ്യില്‍ കാണാം. എന്നാല്‍ ആ കുടപോലും ധരിയ്ക്കുന്ന വസ്ത്രത്തിന് ഇണങ്ങുന്നതായിരുന്നു.

സ്ഥിരമായി ഗ്ലൗസ് ധരിക്കുന്നതിന് പിന്നിലും കാരണങ്ങള്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് ഹസ്തദാനം ചെയ്യേണ്ടിവരുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് രാജ്ഞി ഗ്ലൗസ് ഫാഷന്റെ ഭാഗം ആക്കിമാറ്റിയത്.

96ാം വയസിലും കടുത്ത നിറങ്ങളുടെയും പ്രൗഢമായ ഫാഷന്റെയും ആരാധികയായിരുന്നു എലിസബത്ത് രാജ്ഞി. എന്നും ലോകത്തിന് മുന്നില്‍ അണിഞ്ഞൊരുങ്ങി പുഞ്ചിരി തൂകി പ്രത്യക്ഷപ്പെട്ടു. അതുകൊണ്ട് തന്നെ എലിസബത്ത് രാജ്ഞി അവശേഷിപ്പിക്കുന്ന ഓര്‍മ്മകള്‍ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുടേത് കൂടിയാണ്..

Content Highlights: queen elizabeth fashion and Colourful Dress Code


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented