.
2022-ല്‍ പിങ്ക് ഫാഷന്തരംഗമായെങ്കില് 2023-ന്റെ നിറം വീവാ മജന്തയാണെന്നാണ് പാന്റോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാലന്റീനോയുടെ പിപി പിങ്കില്‍ മോഡലുകളും റണ്‍വേയും തിളങ്ങിയെങ്കില്‍ ഇനി മജന്തയാണ് താരം. ഇപ്പോളിതാ തിളങ്ങുന്ന വീവാ മജന്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയാണ് നടി പ്രിയങ്ക ചോപ്ര ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പുതിയ കാലത്തിന്റെ നിറമാണ് വീവ മജന്ത. ഫ്യൂഷ്യയും കടുത്ത ചുവപ്പും ചേര്‍ന്നുള്ള ഈ നിറത്തിന് വലിയ സാധ്യതയാണ് ഫാഷന്‍ ലോകം ഉറ്റുനോക്കുന്നത്. വീവ മജന്ത സ്ലീവ് ലെസ് ഗൗണിനൊപ്പം ടഫേറ്റ ട്രഞ്ച് കോട്ടാണ് പെയര്‍ ചെയ്തിരിക്കുന്നത്. ദുബായില്‍ നടന്ന ബുല്ഗാരിയുടെ പുതിയ കളക്ഷന്റെ അനാച്ഛാദന ചടങ്ങിനാണ് പ്രിയങ്കയെത്തിയത്.
ബുല്ഗാരിയുടെ ഡയമണ്ട് ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. ടഫേറ്റ ട്രഞ്ച് കോട്ടിന് ലാര്‍ജ് റഫിള്‍ഡ് ഷോള്ഡറാണുള്ളത്.ഹാള്‍ട്ടര്‍ നെക്കും ഗൗണിന്റെ പ്രത്യേകത ഭംഗി നല്കി.പ്രിയങ്ക തന്നെയാണ് ഈ മനോഹരചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി നിരവധി ആരാധകരാണെത്തിയത്. 'ഹോട്ടി' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക് ജോനാസ് കുറിച്ചത്. നിക്കിന്റെ കമന്റും ജനശ്രദ്ധ പിടിച്ചുപറ്റി.
അതേസമയം, പ്രിയങ്ക നായികയാകുന്ന 'ലവ് എഗെയ്ന്' എന്ന ഹോളിവുഡ് സിനിമയിലെ ഒരു ചിത്രം അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സ്ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ന്'. ആന്‍ഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Priyanka Chopra ,nick jonas,Pantone Colour Of The Year 2023,Viva Magenta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..