പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | Photo: instagram/ priyanka chopra
ബോളിവുഡ്, ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും മുംബൈയിലെ ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസുമായി ആദ്യമായി ഇന്ത്യയിലെത്തിയതാണ് പ്രിയങ്കയും നിക്കും. മുംബൈയില്‍ നടന്ന നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രിയങ്കയും നിക്കും പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളില്‍ തന്റെ ഔട്ട്ഫിറ്റിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടാനും പ്രിയങ്കയ്ക്ക് കഴിഞ്ഞു. രണ്ടാം ദിനത്തിലെ ഗാല നൈറ്റിന് ധരിച്ച ഔട്ട്ഫിറ്റായിരുന്നു ഇതില്‍ ഏറ്റവും മനോഹരം. ഇതിന് പിന്നാലെ നിക്കിനൊപ്പം അതേ വസ്ത്രത്തില്‍ ഡേറ്റ് നൈറ്റിന് പോയതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
'എന്റെ എക്കാലത്തേയും പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഒരു ഡേറ്റ് നൈറ്റ്' എന്ന കുറിപ്പോടെ നിക്കിനൊപ്പം ഓട്ടോറിക്ഷയുടെ അരികില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഒപ്പം വസ്ത്രമൊരുക്കിയ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേലിനും ഡിസൈനര്‍ അമിത് അഗര്‍വാളിനും പ്രിയങ്ക നന്ദി അറിയിച്ചു.
'എല്ലായ്‌പ്പോഴും എന്ന പോലെ നിങ്ങളുടെ അതിശയകരമായ സഹകരണത്തിന് നന്ദി. മോഡേണ്‍ ട്വിസ്റ്റുള്ള ഒരു വിന്റേജ് ലുക്കിലുള്ള ഔട്ട്ഫിറ്റ് ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നെപ്പോലെത്തന്നെ എന്റെ വസ്ത്രവും കിഴക്കിന്റേയും പടിഞ്ഞാറിന്റേയും സംയോജനമായിരുന്നു. ഇന്ത്യന്‍ കലയും ഫാഷനും ആഘോഷിക്കുന്ന ഒരു സായാഹ്നത്തിന് അനുയോജ്യമായൊരു കഥയുമാി ഈ കരകൗശല സൗന്ദര്യം സൃഷ്ടിച്ചതിന് നന്ദി.
65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിങും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്രോക്കേഡില്‍ ഇക്കത് വീവിന്റെ ഒമ്പത് നിറങ്ങളാണ് വരുന്നത്. ഇത് പ്രതിഫലിപ്പിക്കുന്ന തരത്തില്‍ വയലറ്റ് നിറത്തിലുള്ള ഒരു സ്വീകന്‍സ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറാണ് (ക്ലോസ് ഫിറ്റിങ് സ്ട്രാപ്‌ലെസ് ടോപ്പ്) പെയര്‍ ചെയ്തത്.' ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചു.
Content Highlights: priyanka chopra and nick jonas date night in mumbai auto and 65 years old saree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..