ഗോള്‍ഡന്‍ ഗൗണില്‍ മിന്നിത്തിളങ്ങി ആലിയ; വില 1.8 ലക്ഷം രൂപ


ഗോൾഡൻ ഗൗണിൽ ആലിയ ഭട്ട്‌ | Photo: instagram/ alia bhatt

മ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയ ഭട്ട്. ഗര്‍ഭകാലത്തും സ്റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. വളരെ ലളിതവും അയവുള്ളതുമായ മെറ്റേണിറ്റി വെയറുകളാണ് ആലിയ തിരഞ്ഞെടുക്കുന്നത്. ശരീരത്തോട് അലസമായി ചേര്‍ന്നുകിടക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍. മെറ്റേണിറ്റി വസ്ത്രങ്ങളുടെ ഒരു ബ്രാന്‍ഡും ആലിയ പുതുതായി തുടങ്ങിയിട്ടുണ്ട്. 'എഡമമ്മ' എന്നാണ് ബ്രാന്‍ഡിന്റെ പേര്. ഇതിലെ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിയുള്ള ഒരു വീഡിയോയും ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ഗോള്‍ഡന്‍ ഗൗണിലുള്ള ആലിയയുടെ ചിത്രമാണ് ഫാഷന്‍ ലോകത്ത് തരംഗമാകുന്നത്. ടൈം മാഗസിന്റെ ടൈം100 ഇംപാക്ട് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് ആലിയ ഈ ഗൗണ്‍ ധരിച്ചത്. ഡീപ് വി നെക്കും കെയ്പ് സ്ലീവുമാണ് ഈ ഗൗണിന്റെ പ്രത്യേകത. 189000 രൂപയാണ് ഇതിന്റെ വില.



ഈ ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുരസ്‌കാരം നേടിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ആലിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേര്‍ ആലിയയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: pregnant alia bhatt displays baby bump as she turns greek goddess in gorgeous cape gown for awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented