പൂജ ഹെഗ്ഡ|photo:instagram.com/hegdepooja/
സാരിയില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. എത്ര പരീക്ഷണങ്ങളിലും സാരിയ്ക്ക് പ്രിയമേറുക തന്നെ ചെയ്യും. ഇപ്പോളിതാ ബോളിവുഡ് സുന്ദരി പൂജ ഹെഗ്ഡേ തന്റെ പുതിയ ചിത്രമായ സര്‍ക്കസിന്റെ ട്രയിലര്‍ ലോഞ്ചില്‍ ധരിച്ച സാരിയാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്ങിനും ജാക്വിലിന് ഫെർണാണ്ടസിനും ഒപ്പമാണ് സര്‍ക്കസില്‍ പൂജയെത്തുന്നത്. ചടങ്ങിനെത്തിയ പൂജയുടെ ചുവന്ന നിറത്തിലുള്ള ടിയേര്‍ഡ് സാരിയാണ് ശ്രദ്ധേയമായത്.തട്ടുതട്ടുകളായുള്ള സാരിയാണ് ടിയേര്‍ഡ് സാരി.
ചുവന്ന റോസാപ്പൂവ് പോലെ മനോഹരിയായിരുന്ന ഈ സാരിയില്‍ പൂജ. ഫാഷന്‍ പ്രേമികള്‍ക്ക് ആഘോഷങ്ങളിലും കല്യാണങ്ങളിലും വ്യത്യസ്തതയ്ക്കായി ഈ സാരി തിരഞ്ഞെടുക്കാം. 55000 രൂപയാണ് സാരിയുടെ വില. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിട്ടി ഡിസൈനര്‍ അര്‍പിത മെഹ്തയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സാരിയോടൊപ്പം ചുവന്ന നിറത്തിലുള്ള ബ്രാലെറ്റാണ് പൂജ ധരിച്ചിരുന്നത്. സാരിയില്‍ മോഡേല്‍ ലുക്ക് ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഈ സ്റ്റൈല്‍ പിന്തുടരാവുന്നതാണ്. മിനിമല്‍ ലുക്കാണ് പൂജയെ കൂടുതല്‍ സ്റ്റൈലിഷാക്കിയത്. കല്ലുകള്‍ പതിപ്പിച്ച ഗോള്‍ഡന്‍ ഇയര്റിങ്ങാണ് ഇതിനൊപ്പം അവര്‍ അണിഞ്ഞിരുന്നത്.
കല്ലുകളുള്ള വളകളും മോതിരവും കൂടെ അണിഞ്ഞിരുന്നു. പ്ലീറ്റഡാണ് ഇതിന്റെ ബ്ലൗസെന്നതും പ്രത്യേകതയാണ്. മൂന്നു തട്ടുകളാണ് ടിയേര്‍ഡ് ഫ്യൂഷന്‍ സാരിയ്ക്കുള്ളത്. ഓര്ഗനസയും സില്‍ക്കും ചേര്‍ത്തുള്ളതാണ് ഇതെന്നതും എടുത്തുപറയേണ്ടതാണ്. ലോ ഹാങ്ങിങ് സ്റ്റൈലിലാണ് പൂജ സാരി ഉടുത്തിരുന്നത്. സ്ട്രാപ്പി സ്ലീവ്, പ്ലന്‍ജിങ് നെക്ക്ലൈന്‍ എന്നിവയും ബ്ലൗസിന്റെ പ്രത്യേകതയാണ്.
ചുവന്ന നിറത്തിലുള്ള ജൂത്തിയും ഈ ലുക്കിന് പൂര്‍ണത നല്കി. ന്യൂഡ് ലിപ്ഷേഡും മിനിമല്‍ മേക്കപ്പും അവരെ കൂടുതല്‍ സിംപിളാക്കി. സര്‍ക്കസ് സിനിമയുടെ പ്രമോഷന് പരിപാടികള്‍ പുരോഗമിക്കുകയാണ്.ഡിസംബര്‍ 23-ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights: Pooja Hegde, tiered saree,bollywood,cirkusmovie,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..