വിവാഹം കഴിഞ്ഞില്ലേ? സിന്ദൂരമെവിടെ, താലിയെവിടെ, കൈയിൽ വളകളില്ലല്ലോ?; ആലിയക്കുനേരെ സൈബർ ആക്രമണം 


വിവാഹച്ചടങ്ങുകൾക്കുശേഷം പതിവ് തിരക്കുകളിലേക്ക് മടങ്ങിയ ആലിയയുടെ ഒരു വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ആലിയ ഭട്ട് | Photo: instagram.com/p/CcheCf9qNUl/?utm_source=ig_embed&ig_rid=f1fad152-8d17-4abf-8f60-3cd0e3219359

വിവാഹശേഷം സ്ത്രീകൾ നെറ്റിയിൽ സിന്ദൂരവും കൈയിൽ ചുവന്ന വളകളും കഴുത്തിൽ താലിയുമൊക്കെ ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്കുമുമ്പിൽ ബോളിവുഡ് നടി ആലിയ ഭട്ടിനും രക്ഷയില്ല.

ഏപ്രിൽ 14-നായിരുന്നു ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം. ഇരുവരുടെയും മനോഹരമായ വിവാഹച്ചിത്രങ്ങളും വീഡിയോകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. പതിവ് സ്റ്റീരിയോടൈപ്പുകൾക്ക് അൽപം ഒഴിവുനൽകിയ വിവാഹച്ചടങ്ങുകളോട് സോഷ്യൽ മീഡിയയിലെ ഒരുകൂട്ടമാളുകൾ എതിർപ്പമായെത്തിയിരുന്നു.

കണ്ടുപരിചയിച്ച രീതിയിലുള്ള ഒരു ഇന്ത്യൻ വധുവായിരുന്നില്ല ആലിയ വിവാഹദിനത്തിൽ. പരമ്പരാ​ഗതരീതിയിൽ ചുവന്ന സാരിയല്ല അവർ ധരിച്ചത്. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കോ നീളൻ കൺപീലികളോ ഉണ്ടായിരുന്നില്ല. കൈമുട്ടുവരെ മെഹന്ദിയുമിട്ടിരുന്നില്ല. പകരം ഐവറി നിറത്തിൽ ​ഗോൾഡൻ എംബ്രോയ്ഡറിയുള്ള സാരിയും മിനിമം മേക്കപ്പുമാണ് അവർ തിരഞ്ഞെടുത്തത്.

വിവാഹച്ചടങ്ങുകൾക്കുശേഷം പതിവ് തിരക്കുകളിലേക്ക് മടങ്ങിയ ആലിയയുടെ എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പിങ്ക് നിറത്തിലുള്ള സിമ്പിൾ കുർത്തയായിരുന്നു ആലിയയുടെ വേഷം. നെറ്റിയിൽ സിന്ദൂരമോ കൈയിൽ ചുവപ്പൻ വളകളോ (ചൂഡ) അവർ ധരിച്ചിരുന്നില്ല. ഇത് ഒരുകൂട്ടം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണിപ്പോൾ. തുടർന്ന് അവരെ വിമർശിക്കുന്ന കമന്റുകൾ വീഡിയോക്ക് താഴെയെത്തി.

സിന്ദൂരമെവിടെ, താലിയെവിടെ, വിവാഹം കഴിഞ്ഞെന്ന് എങ്ങനെ മനസ്സിലാവും, വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചപോലും തികഞ്ഞില്ല, അപ്പോഴേക്കും സിന്ദൂരവും ഒഴിവാക്കി. അവൾ നമ്മുടെ സംസ്കാരത്തെ കളിയാക്കുകയാണ്, മറ്റു നടിമാരെല്ലാം വിവാഹശേഷം സിന്ദൂരമണിഞ്ഞ് എല്ലാ ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്, പക്ഷേ, ആലിയ അതെല്ലാം പൂർണമായും ഒഴിവാക്കി എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിവാഹവേളയിൽ കൈനിറയെ മെഹന്ദിയിടാത്തത്തിനും ആലിയയെ കുറ്റപ്പെടുത്തുന്നവരുണ്ട്.

വിവാഹശേഷം സിമ്പിൾ ലുക്കിൽ പുറത്തുവന്ന ആലിയയെ പുകഴ്ത്തിയും ഒട്ടേറെപ്പേർ രം​ഗത്തുവന്നിട്ടുണ്ട്.

Content Highlights: people shame alia bhatt, not wearing sindoor chudas after wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented