ജസീക്ക ചാസ്റ്റെയിൻ, മേഗൻ ദീ സ്റ്റാലിയൺ, ലുപിറ്റ, വിൽ സ്മിത്തും ജാദയും
തൊണ്ണൂറ്റി നാലാമത് ഓസ്കർ പുരസ്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾ കൊണ്ടു നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. അതിശയിപ്പിക്കുന്ന ഫാഷൻ മുഹൂർത്തങ്ങൾക്ക് കൂടിയാണ് വേദി സാക്ഷിയായത്. ലോസ്ആഞ്ജലീസിലെ ഡോൾബി തീയേറ്ററിൽ നടന്ന പുരസ്കാര വേദിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനർമാരുടെ വസ്ത്രങ്ങൾ ധരിച്ച് റെഡ് കാർപെറ്റിൽ ചുവടുവച്ചവർ ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ജാഡാ പിങ്കെറ്റ്. മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഭർത്താവ് വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏവരേയും ഞെട്ടിച്ചിരുന്നു. തല മൊട്ടയടിച്ചെത്തിയ ജാഡയെക്കുറിച്ച് ക്രിസ് പറഞ്ഞ തമാശയാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ഓസ്കർ വേദിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയവും ഇതായിരുന്നു. അതിശയിപ്പിക്കുന്ന ലുക്കോടെയാണ് ജാഡയും വേദിയിലെത്തിയത്.
എമറാൾ ഡ് ഗ്രീൻ കളറിലുളള ഗൗൺ ധരിച്ചാണ് ജാഡ വേദിയിലെത്തിയത്. പ്രശസ്ത ഡിസൈനർ ജീൻ പോൾ ഗോൾഷ്യറുടെ ഏറ്റവും പുതിയ കളക്ഷനിൽ നിന്നുള്ളതാണ് ജാഡയുടെ വസ്ത്രം. ഹൈനെക്കും ഫുൾ സ്ലീവുമുള്ള വസ്ത്രത്തിന്റെ കീഴ്ഭാഗം റഫിൾഡ് സ്കേർട്ടായാണ്.
മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം ലഭിച്ച ജസീക്ക ചാസ്റ്റെയിന്റെ വസ്ത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൂചി ബ്രാൻഡിന്റെ ബ്രൗൺ, പർപ്പിൾ നിറങ്ങളോടെയുള്ള മനോഹരമായ ഗൗണാണ് ജസീക്ക ധരിച്ചത്.
അഭിനേത്രി ലുപിറ്റ ന്യോയോങ്ങിന്റെ ഓസ്കാർ ഔട്ട്ഫിറ്റും ഫാഷനിസ്റ്റകളുടെ മനം കവർന്നു. പ്രാദയുടെ ഗോൾഡൻ കളറിലുള്ള ഗൗണാണ് ലുപിറ്റ ഝരിച്ചത്. ക്രിസ്റ്റലുകൾ, സീക്വൻസുകൾ എന്നിവയാൽ സമൃദ്ധായിരുന്നു ലുപിറ്റയുടെ ഗൗൺ.
ഇന്ത്യൻ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഡിസൈനും അക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കൻ റാപ്പറായ മേഗൻ ദീ സ്റ്റാലിയൺ ആണ് ഗൗരവ് ഗുപ്തയുടെ ഡിസൈനിലുള്ള മനോഹരമായ ഗൗൺ ധരിച്ചെത്തിയത്. സ്ലേറ്റ് ബ്ലൂ നിറത്തിലുള്ള ഗൗണാണ് മേഗൻ ധരിച്ചത്. തുടഭാഗം മുതൽ സ്ലിറ്റ് ഉള്ള സ്ട്രാപ്ലെസ് ഗൗണിൽ അതിസുന്ദരിയായാണ് മേഗൻ എത്തിയത്.
ഇതിനിടെ റഷ്യയുടെ അധിനിവേശത്തിൽ തകരുന്ന യുക്രെയിന് പിന്തുണ അർപ്പിച്ചെത്തിയ താരങ്ങളുമുണ്ട്. ബ്ലേസറിനൊപ്പം യുക്രെയിൻ പതാകയുടെ രൂപം ധരിച്ചാണ് ഡോക്ടർ സ്ട്രെയിഞ്ച് ചിത്രത്തിലൂടെ പ്രശസ്തനായ ബെനഡിക്ട് കുംബബാഷ് വേദിയിലെത്തിയത്. സംഗീതജ്ഞ ഡയാൻ വോറെൻ, നടി ജാമീ ലീ എന്നിവർ വസ്ത്രങ്ങൾക്കൊപ്പം നീല റിബ്ബൺ ധരിച്ചാണ് എത്തിയത്.
Content Highlights: oscars red carpet, celebrity fashion, red carpet in pictures
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..