നേഹ ശർമ ഡിസൈനർ അനിത ഷെട്ടിക്കൊപ്പം | Photo: instagram/ neha sharma
ബോംബെ ഫാഷന്‍ വീക്കില്‍ താരമായി നടി നേഹ ശര്‍മ. മഞ്ഞ ലെഹങ്ക ചോളിയില്‍ ബോള്‍ഡ് ലുക്കിലാണ് താരം റാംപിലൂടെ ചുവടുവെച്ചത്. പല നിറത്തിലുള്ള പൂക്കളും ഇലകളും പക്ഷികളും നിറഞ്ഞ ലെഹങ്കയില്‍ അതിസുന്ദരിയായാണ് നേഹ പ്രത്യക്ഷപ്പെട്ടത്. അനിത ഷെട്ടിയാണ് ഡിസൈനര്‍.
മുത്തുകളും സ്വീകന്‍സുകളും ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് ഈ രൂപങ്ങള്‍ ലെഹങ്കയില്‍ തുന്നിച്ചേര്‍ത്തത് എന്ന് അനിത ഷെട്ടി പറയുന്നു. പ്രകൃതി സൗന്ദര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്തതെന്നും അവര്‍ പറയുന്നു.
ഡീപ് നെക്കുള്ള, ബ്രാലെറ്റ് പോലെ തോന്നിപ്പിക്കുന്ന ചോളിയായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഫുള്‍ സ്ലീവിലുള്ള ചോളിയുടെ കൈയിലും സ്വീകന്‍സ് വര്‍ക്കുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. കൈയില്‍ അലസമായി തൂക്കിയിട്ട ദുപ്പട്ടയിലും സമാനമായ വര്‍ക്കാണ് ചെയ്തിട്ടുള്ളത്. ഇതിനൊപ്പം പച്ചക്കല്ല് പതിപ്പിച്ച ഹെവി നെക്ക്‌ലേസും താരത്തിന്റെ മാറ്റ് കൂട്ടി.
ഫാഷന്‍ ഷോയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയി പങ്കുവെച്ചിട്ടുണ്ട്. താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഗ്ലാമര്‍ മോഡലുകളായ
പൂനം പാണ്ഡയോടും ഉര്‍ഫി ജാവേദിനോടുമാണ് ചിലര്‍ നേഹ ശര്‍മയെ ഉപമിച്ചത്. ചോളി ധരിക്കാതിരിക്കുന്നത് ആയിരുന്നു ഇതിലും നല്ലത് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേ സമയം എന്ത് ധരിക്കണമെന്നത് ഒരാളുടെ ഇഷ്ടമാണെന്നും അതില്‍ ഇടപെടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നും നേഹയെ അനുകൂലിക്കുന്നവര്‍ കുറിച്ചു.
Content Highlights: neha sharma turns showstopper at bombay fashion week
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..