
-
മകൾക്കൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരമാണ് നടി മുക്ത. ഇൻസ്റ്റഗ്രാമിലൂടെ കിയാര എന്ന മകൾ കൺമണിയുടെ പാട്ടും നൃത്തവുമൊക്കെ മുക്ത പങ്കുവെക്കാറുണ്ട്. ഇക്കുറി കൺമണിക്കായി താൻ തയ്യാറാക്കുന്ന സ്പെഷൽ എണ്ണയുടെ വീഡിയോ ആണ് മുക്ത പങ്കുവച്ചിരിക്കുന്നത്.
മകൾക്കു വേണ്ടി എന്തു ചെയ്യുന്നതും സന്തോഷമാർന്ന കാര്യമാണെന്നും ആസ്വദിച്ചാണ് താൻ കൺമണിക്കായി എണ്ണ തയ്യാറാക്കുന്നതെന്നും മുക്ത പറയുന്നു. എണ്ണ കാച്ചിക്കൊണ്ട് നിൽക്കുന്ന അമ്മയ്ക്കരികിൽ കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായി കൺമണിയും കൂടെയുണ്ട്.
അലോവേര, നെല്ലിക്ക, ചുവന്നള്ളി, കീഴാർനെല്ലി, ബ്രഹ്മി, മുയൽച്ചെവി, മുക്കുറ്റി, കൃഷ്ണതുളസി, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കർപ്പൂരം മുതലായവ ചേർത്താണ് മുക്ത എണ്ണ തയ്യാറാക്കിയിരിക്കുന്നത്. ഇലകൾ ഇല്ലെങ്കിൽ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു.
A post shared by muktha (@actressmuktha) on
ഒരു ഗ്ലാസ് അരി കഴുകിയ വെള്ളത്തിൽ ഇലകളെല്ലാം മിക്സിയിൽ അടിച്ചെടുത്ത് കട്ടിയാവും വരെ വറ്റിച്ചെടുത്ത് ഇതിലേക്ക് എണ്ണയും കർപ്പൂരവുമൊഴിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.
Content Highlights: muktha making hair oil for daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..