എൽസ ഹോസ്‌ക് റെഡ് കാർപ്പറ്റിൽ | Photo: AFP
സിനിമാ പ്രേമികളും ഫാഷന്‍ ലോകവും ഒരുമിച്ചെത്തുന്ന അരങ്ങാണ് കാന്‍ ചലച്ചിത്രോത്സവം. പുതിയ രീതിയിലുള്ള ഫാഷന്‍ പരീക്ഷണങ്ങളുമായാണ് മോഡലുകള്‍ കാനിലെ റെഡ് കാര്‍പറ്റില്‍ അണിനിരക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയും സാറ അലി ഖാനും റെഡ് കാര്‍പ്പറ്റില്‍ അരങ്ങേറ്റം നടത്തി. ഇതിന്റെ ചിത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ സ്വീഡിഷ് മോഡല്‍ എല്‍സ ഹോസ്‌കിന്റെ ഔട്ട്ഫിറ്റും സ്റ്റൈലുമാണ് ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരൊറ്റ നോട്ടത്തില്‍ രണ്ട് ഗൗണ്‍ ധരിച്ചതുപോലെ തോന്നിക്കുന്ന വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് എല്‍സ തിരഞ്ഞെടുത്തത്. ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ഗൗണ്‍ എന്നാണ് ഈ ഔട്ട്ഫിറ്റ് അറിയപ്പെടുന്നത്.
ഒരു ഗൗണിന് മുകളില്‍ മറ്റൊരു ഗൗണ്‍ എന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍. ഒറ്റനോട്ടത്തില്‍ ഗൗണ്‍ പാതി അഴിഞ്ഞുവീണ് കിടക്കുന്നതുപോലെയാണ് നമുക്ക് തോന്നുക. താഴെയുള്ളതിന് സ്‌കിന്‍ കളറും മുകളിലുള്ള ഗൗണിന് ഓഫ് ബ്ലൂ കളറുമാണുള്ളത്.
നെതര്‍ലന്റ്‌സ് ആസ്ഥാനമായ ഫാഷന്‍ കമ്പനിയായ വിക്ടര്‍ ആന്‍ഡ് റോള്‍ഫാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ എല്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഈ വസ്ത്രം ആദ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ഇത്തരമൊരു മനോഹര ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും എല്‍സ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
Content Highlights: model elsa hosk wears optical illusion dress at cannes film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..