മിസ് എൽ സാൽവദോർ അലക്സാന്ദ്ര ഗുജാർദോ ബിറ്റ്കോയിൻ കോസ്റ്റ്യൂമുമായി മിസ് യൂണിവേഴ്സ് വേദിയിൽ | Photo: Reuters
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന് ആദ്യമായി അംഗീകാരം നല്കിയ രാജ്യമാണ് എല്‍ സാല്‍വദോര്‍. നിലവില്‍ സാല്‍വദോറില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ യുഎസ് ഡോളറിനൊപ്പം ബിറ്റ്കോയിനും ഉപയോഗിക്കാം. സാല്‍വദോറിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്ത ബിറ്റ്കോയിനുമായി 71-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ഒരു മത്സരാര്‍ഥി.
മിസ് എല്‍ സാല്വദോറായ അലക്സാന്ദ്ര ഗുജാര്ദോ ഫാഷനിലും ബിറ്റ്കോയിന് മാതൃകയിലുള്ള വസ്ത്രം പരീക്ഷിച്ചാണ് ശ്രദ്ധ നേടിയത്. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്വെഷന് സെന്ററിലാണ് സൗന്ദര്യ മത്സരം നടക്കുന്നത്. മത്സരത്തിന്റെ ആദ്യ റൗണ്ടിലാണ് അലക്സാന്ദ്ര ബിറ്റ്കോയിന് പ്രമേയമാക്കിയ സ്വര്‍ണ നിറത്തിലുള്ള വസ്ത്രവും അണിഞ്ഞെത്തിയത്.
ഇതിന്റെ വീഡിയോ അലക്സാന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബിറ്റ്കോയിനൊപ്പം എല്‍ സാല്‍വദോറില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കറന്‍സികളില്‍ ഒന്നായ കോളനും വസ്ത്രത്തിന്റെ ഡിസൈനിങ്ങില്‍ ഉപയോഗിച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഈ കോളന്‍ ചുറ്റും കോക്കോ ബീന്‍സും ഘടിപ്പിച്ചിട്ടുണ്ട്.
ഡിസൈനറായ ഫ്രാന്‍സിസ്കോ ഗ്വെറേറോയാണ് ഈ വസ്ത്രം രൂപകല്പന ചെയ്തത്. എല്‍ സാല്‍വദോറിന്റെ കറന്‍സി ചരിത്രത്തേയാണ് ഈ വേഷത്തിലൂടെ പ്രതിനിധീകരിച്ചതെന്നും തന്റെ മാതൃരാജ്യത്തെ പ്രശംസിച്ചാണ് ഇങ്ങനെയൊരു ഫാഷന്‍ തിരഞ്ഞെടുത്തതെന്നും അലക്സാന്ദ്ര വ്യക്തമാക്കി.
Content Highlights: miss el salvador dons golden bitcoin outfit at beauty pageant miss universe
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..