'ഡ്രസ്സ് കടം കൊടുക്കരുതെന്ന് അമ്മ പറയുന്നത് വെറുതേയല്ല'; മണ്‍റോയുടെ ഗൗണ്‍ കേടുവരുത്തി കര്‍ദാഷിയന്‍


വസ്ത്രത്തിന്റെ പിന്നിലുള്ള ചില അലങ്കാര തൊങ്ങലുകളും ക്രിസ്റ്റലുകളും നഷ്ടപ്പെട്ടതായി ഈ ചിത്രങ്ങളില്‍ കാണാം

കിം കർദാഷിയൻ/ മെർലിൻ മൺറോ | Photo: AFP/AP

മെറ്റ് ഗാല ചടങ്ങില്‍ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്‍ദാഷിയന്‍ ഹോളിവുഡ് ഇതിഹാസ താരവും സൗന്ദര്യ റാണിയുമായിരുന്ന മെര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ ഗൗണ്‍ ധരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മെറ്റ് ഗാല കഴിഞ്ഞിട്ടും ഫാഷന്‍ ലോകത്ത് ഈ ഗൗണ്‍ തന്നെയായിരുന്നു ചര്‍ച്ചാവിഷയം. ചരിത്രപരമായ പ്രസക്തിയുള്ള ഒരു വേഷമാണ് ഇതെന്നും കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തിയാണ് കിം ഇതു ധരിച്ചതെന്നും വിമര്‍ശനമുയര്‍ന്നു.

ഇതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഈ ഗോള്‍ഡന്‍ ഗൗണ്‍. കിം ധരിച്ചതിന് ശേഷം ഗൗണില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ദി മെര്‍ലിന്‍ മണ്‍റോ കളക്ഷന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നു. മെര്‍ലിന്‍ മണ്‍റോ ഹിസ്‌റ്റോറിയനും കളക്റ്ററുമായ സ്‌കോട്ട് ഫോര്‍റ്റ്‌നറുടെ ഇന്‍സ്റ്റഗ്രാം പേജ് ആണിത്.

ഇതില്‍ മെറ്റ് ഗാലയ്ക്കു മുമ്പും ശേഷവുമുള്ള ഗോള്‍ഡന്‍ ഗൗണിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ജൂണ്‍ 12ന് എടുത്ത ഗൗണിന്റേയും 2016-ല്‍ എടുത്ത ഗൗണിന്റേയും ചിത്രങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ഫോര്‍റ്റ്‌നര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ പിന്നിലുള്ള ചില അലങ്കാര തൊങ്ങലുകളും ക്രിസ്റ്റലുകളും നഷ്ടപ്പെട്ടതായി ഈ ചിത്രങ്ങളില്‍ കാണാം.

ഇതിന് പിന്നാലെ നിരവധി ആരാധകര്‍ കിമ്മിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'മറ്റുള്ളവര്‍ക്ക് സ്വന്തം വസ്ത്രം കടം കൊടുക്കരുതെന്ന് എന്റെ അമ്മ പറയാറുള്ളത് വെറുതേയല്ല' എന്ന് ഒരു ആരാധിക ട്വീറ്റ് ചെയ്യുന്നു. ചരിത്രപരമായ പ്രത്യേകതയുള്ള വസ്ത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അതു ധരിക്കുന്നത് ഇത്തരം വസ്ത്രങ്ങളെ നശിപ്പിക്കുമെന്നും ആളുകള്‍ പ്രതികരിച്ചു.

ഒര്‍ലാന്‍ഡോയിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഗൗണ്‍. ഇവിടെനിന്ന് കിം ഇതു വാടകയ്ക്കെടുക്കുകയായിരുന്നു. എന്നാല്‍ താരം ഒരു റെഡ് കാര്‍പറ്റ് ചടങ്ങില്‍ മാത്രമാണ് ഇതു ധരിച്ചതെന്നും മെറ്റ് ഗാലയില്‍ ഇതിന്റെ പകര്‍പ്പാണ് ധരിച്ചതെന്നും വാദമുണ്ട്.

ഈ മാസം ആദ്യമാണ് മെറ്റ് ഗാലയില്‍ കര്‍ദാഷിയന്‍ വിവാദ ഗൗണ്‍ അണിഞ്ഞെത്തിയത്. മെര്‍ലിന്‍ മണ്‍റോ ധരിച്ച് പ്രശസ്തമായ 'ഹാപ്പി ബര്‍ത്ഡേ മിസ്റ്റര്‍ പ്രസിഡന്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഔട്ട്ഫിറ്റാണ് കിം ധരിച്ചത്. 1962-ല്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മെര്‍ലിന്‍ ധരിച്ച വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നത് ജീന്‍ ലൂയീസ ആണ്. അമേരിക്കന്‍ ഫാഷന്‍ ചരിത്രത്തില്‍ തന്നെ പില്‍ക്കാലത്ത് ഈ വസ്ത്രം ഇടം നേടുകയും ചെയ്തു.

കൈകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആറായിരത്തോളം ക്രിസ്റ്റലുകളുള്ള ബാക്ലെസ് ഗൗണിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. മരണത്തിനു മുമ്പുള്ള മെര്‍ലിന്റെ അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്. 1500 യുഎസ് ഡോളറായിരുന്നു മെര്‍ലിന്‍ ഈ വസ്ത്രം വാങ്ങിയിരുന്നത്. പിന്നീട് 12 ലക്ഷം യുഎസ് ഡോളറിന് ഇതു ലേലത്തില്‍ വിറ്റു.

ഈ ഗൗണ്‍ ധരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി ഏഴു കിലോ ശരീരഭാരം കുറച്ചുവെന്നും കര്‍ദാഷിയന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: marilyn monroes iconic dress damaged after kim kardashian wore it for met gala 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented