മംമ്ത മോഹൻദാസും അഹാന കൃഷ്ണയും | Photo: instagram/ ahana krishna/ mamta mohandas
മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരസുന്ദരികളായ മംമ്താ മോഹന്‍ദാസും അഹാന കൃഷ്ണയും. ഇരുവരും മാലിദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബീച്ച് ലുക്കിലുള്ള ഗ്ലാമറസ് ചിത്രങ്ങള്‍ നിരവധി ആരാധകരാണ് ലൈക്ക് ചെയ്തത്.
വെള്ള നിറത്തിലുള്ള ബിക്കിനിയും മഞ്ഞ നിറത്തിലുള്ള ഗൗണും ധരിച്ചുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. അരയന്നത്തിന്റെ ചിത്രത്തോടൊപ്പമാണ് വെള്ള ബിക്കിനിയുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്. കടലിന്റെ സൗന്ദര്യത്തിലേക്ക് ഒഴുകിപ്പോയി എന്നാണ് മഞ്ഞ ഗൗണിലുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചത്. 'ആകാശത്തേക്കാള്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഭൂമിയിലുള്ള രാത്രികളില്‍ ഒന്ന്' എന്ന കുറിപ്പോടെ തിളങ്ങുന്ന സ്വീക്വന്‍സ് ഗൗണിനൊപ്പമുള്ള രാത്രി ചിത്രങ്ങളും അഹാന പങ്കുവെച്ചിട്ടുണ്ട്.
ഫ്‌ളോറല്‍ പ്രിന്റുകളുള്ള ബീച്ച് ഡ്രസ്സ് ധരിച്ച്, വൈന്‍ ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് മംമ്ത പോസ്റ്റ് ചെയ്തത്. 'എല്ലാറ്റിനുമുള്ള മരുന്നുണ്ട് ഈ തീരത്ത്. ഈ ഉപ്പില്‍, ഈ സൂര്യന് കീഴില്‍, ഈ മണല്‍പ്പരപ്പിലുണ്ട് നമ്മുടെ ആന്തരിക സൗഖ്യം' എന്ന കുറിപ്പും മംമ്ത പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാലദ്വീപില്‍ നിന്നുള്ള ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അഹാന പോസ്റ്റ് ചെയ്തിരുന്നു. 'രണ്ടുവര്‍ഷം മുമ്പ് ഉപേഷിച്ച എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ്' എന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അഹാന കുറിച്ചിരിക്കുന്നത്. നീല ബിക്കിനിയിലുള്ള ഈ ചിത്രങ്ങള്‍ അതിമനോരമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..