മാളവിക മേനോൻ|photo:instagram.com/malavikamohanan_/
എത്നിക് വെയറിലും മോഡേണ്‍ ഔട്ട്ഫിറ്റിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. മാളവികയുടെ ഫോട്ടോഷൂട്ടുകളെല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ വിശേഷങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതിലും താരം സജീവമാണ്.
ഇപ്പോഴിതാ മാളവികയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്. സാരിയില്‍ മാളവിക അതിസുന്ദരിയാണെന്നാണ് ആരാധകപക്ഷം. ഇത്തവണ പര്‍പ്പിള്‍ ഫ്ളോറല്‍ സാരിയിലാണ് മാളവികയെത്തിയിരിക്കുന്നത്.
ഫ്ളോറല്‍ ഡിസൈനിലുള്ള ഹൈനെക്ക് ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ലുക്കിന് ബ്ലൗസിന്റെ ലോങ് സ്ലീവ് സ്റ്റൈലും പ്രത്യേക ഭംഗി നല്‍കിയിട്ടുണ്ട്. മിനിമല്‍ മേക്കപ്പാണ് മാളവിക ഇതിനൊപ്പം തിരെഞ്ഞെടുത്തത്. പോണി ടെയില്‍ സ്റ്റൈല്‍ ഹെയര്ഡൂവും കൂടിയായപ്പോള്‍ എലഗന്റ് ലുക്കിന് പൂര്‍ണത വന്നു. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയത്.
സാരിയില്‍ അതിസുന്ദരിയായിരിക്കുന്നുവെന്നാണ് അധികവും കമന്റിലുള്ളത്. കരീന കപൂറിനേക്കാളും സുന്ദരിയായിരിക്കുന്നുവെന്നും കമന്റ് വന്നിട്ടുണ്ട്. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഡലിങ്ങില്‍ സജീവമായ താരം വളരെപെട്ടെന്നാണ് മുന്നിരനടിയായി തന്റെ സ്ഥാനമുറപ്പിച്ചത്.
മാത്യു തോമസിനൊടൊപ്പം മാളവിക അഭിനയിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റി'. നവാഗതനായ ആല്വിന് ഹെന്റിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. റോക്കി മൗണ്ടെയിന് സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന് സതീശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ക്രിസ്റ്റി ഒരു റൊമാന്റിക്ക് ഫീല്‍ ഗുഡ് ചിത്രമാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
Content Highlights: malavika mohanan ,purple saree, floral saree,christy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..