.
നടി മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകള്‍ക്കെല്ലാം വലിയ ആരാധകരാണുള്ളത്. സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക മലയാളത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്.
പിന്നീട് തമിഴിലും ബോളിവുഡിലും സജീവമായ താരം ഇപ്പോളിതാ പ്രഭാസിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'രാജ ഡീലക്സ്' എന്നാണ്. മാളവികയ്ക്ക് തന്റെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പുകളിലും ഫോട്ടോഷൂട്ടുകളിലും തന്റേതായൊരു ശൈലിയുണ്ട്.
ട്രഡീഷന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും താരം അതീവ സുന്ദരിയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബ്രൈറ്റ് മഞ്ഞനിറത്തിലുള്ള സാറ്റിന്‍ കട്ട് ഔട്ട് ഔട്ട്ഫിറ്റിലുള്ളതാണ് ഫോട്ടോഷൂട്ട്.
തൈ ഹൈ സ്ലിറ്റാണ് ഡ്രസിന്റെ ഹൈലൈറ്റ്. മിനിമലിസ്റ്റ് ജൂവലറിയും വസ്ത്രത്തിന്റെ ഭംഗിയെ കൂടുതല്‍ എടുത്തുകാണിക്കുന്നു. ഗ്ലോസി പിങ്ക് ലിപ്സ്റ്റിക്കും കൂടിയായപ്പോള്‍ മഞ്ഞശോഭയില്‍ കുളിച്ച മത്സ്യകന്യകയെപ്പോലെ അവരെ സുന്ദരിയാക്കി. ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ ആരാധകര്‍ നിരവധി കമന്റുകളാണിട്ടത്. ദേവതയെന്നും രാജ്ഞിയെന്നുമാണ് കമന്റുകളേറെയും.
പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന സിനിമയില്‍ മാളവികയാണ് നായികയായിയെത്തുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ചിയാന്‍ വിക്രം - പാ രഞ്ജിത്ത് കൂട്ടുകെട്ടിലുള്ള ഈ ചിത്രം.
ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് 'തങ്കലാന്‍' എന്ന് പേരിട്ടതും പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. മാളവിക മോഹനന്‍ ഇനി മലയാളത്തില്‍ മാത്യു തോമസിനൊപ്പം 'ക്രിസ്റ്റി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.
Content Highlights: Malavika Mohanan , glamour look,cut out outfit,fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..