വീട്ടിൽ ലളിതമായ നിക്കാഹ്, വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മലാല; ആശംസകളുമായി താരങ്ങൾ


മലാല യൂസഫ്സായിയുടെ വിവാഹ ചിത്രങ്ങളാൽ നിറയുകയാണ് സമൂഹമാധ്യമം

Photos: instagram.com|malala|

നുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായിയുടെ വിവാഹ ചിത്രങ്ങളാൽ നിറയുകയാണ് സാമൂഹിക മാധ്യമങ്ങൾ. മലാല തന്നെയാണ് വിവാഹിതയായ വിവരം പുറത്തുവിട്ടത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. നിരവധി താരങ്ങളും മലാലയ്ക്ക് ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ബിർമിങ്ങാമിലെ വസതിയിൽ വച്ചാണ് ഇരുപത്തിനാലുകാരിയായ മലാല വിവാഹിതയായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇന്ന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു എന്ന കുറിപ്പോടെയാണ് മലാല ചിത്രങ്ങൾ പങ്കുവെച്ചത്. വീട്ടിലെ ലളിതമായ നിഹാക്കാഹോടെയാണ് ചടങ്ങുകൾ നടത്തിയതെന്നും എല്ലാവരുടെയും പ്രാർഥനകൾ കൂടെ വേണമെന്നും മലാല കുറിച്ചു.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത വ്ളോ​ഗർ ലില്ലി സിങ്ങും ഇരുവർക്കും ആശംസകൾ പങ്കുവെച്ചു. പുതിയജീവിതം ആരംഭിക്കുന്ന മലാലയ്ക്കും എല്ലാ സന്തോഷങ്ങളും നേരുന്നു എന്നാണ് പ്രിയങ്ക കുറിച്ചത്. മനോഹര നിമിഷം എന്നാണ് കനേഡിയൻ വ്ളോ​ഗർ ലില്ലി സിങ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. പരിസ്ഥിതി പ്രവർത്തക ​ഗ്രെറ്റ് ത്യുൻബെർ​ഗും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോയും സംരംഭക മെലിൻഡ ​ഗേറ്റ്സും ആശംസകൾ കുറിച്ചു.

malala

വിവാഹത്തെക്കുറിച്ച് അടുത്തിടെ മലാല വോ​ഗ് മാ​ഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ വൈറലാകുന്നുണ്ട്. എന്തിനാണ് ആളുകൾ വിവാഹിതരാകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും ജീവിതത്തിലേക്ക് ഒരാളെ കൂട്ടുന്നതിന് എന്തിനാണ് രേഖകളിൽ ഒപ്പുവെക്കുന്നത് എന്നായിരുന്നു മലാല പറഞ്ഞത്. ഇതിനോട് അമ്മ പറയാറുള്ള മറുപടിയും മലാല അന്ന് പങ്കുവെച്ചിരുന്നു. അത്തരം കാര്യങ്ങൾ പറയാൻ എങ്ങനെ ധൈര്യം വന്നുവെന്നും വിവാഹം മനോഹരമായ കാര്യമാണ്, നീയും വിവാഹിതയാകണം എന്നുമാണ് അമ്മ പറയാറുള്ളതെന്നും മലാല പറഞ്ഞിരുന്നു. ‌

malala

2012 ഒക്ടോബറിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാൻ തീവ്രവാദികളിൽ നിന്നും വെടിയേറ്റത്. എന്നാൽ മരണത്തിൽ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടർചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ൽ നൊബേൽ പുരസ്കാരം ലഭിച്ചത്.

Content Highlights: malala yousafzai wedding, malala yousafzai husband, malala yousafzai family, malala yousafzai education, malala yousafzai latest news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented