ക്വാറന്റൈന്‍ കാലത്ത് ഹെയര്‍ സ്റ്റൈലില്‍ സ്വന്തം പരീക്ഷണവുമായി മലാല


മുന്‍വശത്തെ ഏതാനും മുടികള്‍ വെട്ടിയ ചിത്രമാണ് മലാല പങ്കുവച്ചത്.

-

ക്വാറന്റൈന്‍ കാലത്ത് പുതിയ ഓരോ പരീക്ഷണങ്ങളില്‍ വ്യാപൃതരാവുകയാണ് പുതിയ തലമുറ. നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയും ഇപ്പോള്‍ തന്റെ ഒരു പരീക്ഷണകഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

തന്റെ ഹെയര്‍സ്റ്റൈലിലാണ് മലാല പരീക്ഷണം നടത്തിയത്. മുന്‍വശത്തെ ഏതാനും മുടികള്‍ വെട്ടിയ ചിത്രമാണ് മലാല പങ്കുവച്ചത്. രസകരമായൊരു ക്യാപ്ഷനോടെയാണ് മലാല ചിത്രം പോസ്റ്റ് ചെയ്തത്. അമേരിക്കയിലെ പ്രശസ്ത ഹെയര്‍&സ്‌കിന്‍ കെയര്‍ വിദഗ്ധനായ ജൊനാഥന്‍ വാന്‍ നെസ്സുമായുള്ള സംഭാഷണമായിരുന്നു ക്യാപ്ഷന്‍.

ക്വാറന്റൈന്‍ കാലത്ത് ഹെയര്‍സ്റ്റൈലില്‍ പരീക്ഷണം നടത്തേണ്ടെന്ന് ജൊനാഥന്‍ പറയുമ്പോള്‍ ''എന്റെ കുറുനിര ഞാന്‍ തന്നെ വെട്ടി'' എന്നാണ് മലാല കുറിച്ചത്. മലാലയുടെ ഹെയര്‍സ്റ്റൈല്‍ മനോഹരമായിട്ടുണ്ടെന്ന് ജൊനാഥന്റെ വക കമന്റും ലഭിച്ചു.

നിരവധി പേരാണ് മലാലയുടെ ഹെയര്‍സ്റ്റൈലിനെ അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്. വളരെ നന്നായി ചെയ്തുവെന്നും പുതിയ ഹെയര്‍സ്റ്റൈല്‍ മലാലയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും കമന്റുകളെത്തി. അതിനിടെ പലയിടത്തും ജനങ്ങള്‍ സുരക്ഷിതമായി താമസിക്കാന്‍ സ്ഥലം പോലുമില്ലാതെ പാലായനം ചെയ്യുന്ന കാര്യം ഈ സമയത്ത് മറക്കരുതെന്നും കമന്റ് ചെയ്തവരുണ്ട്.

Content Highlights: Malala Yousafzai cuts her own fringe in self-quarantine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented