മലൈക അറോറ|PHOTO:instagram.com/manekaharisinghani/
ബോളിവുഡിന്റെ ഫാഷന്‍ റാണിയെന്ന് വേണം മലൈക അറോറയെ വിശേഷിപ്പിക്കാന്‍. ഹൈ ഫാഷന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണവര്‍. അവാര്‍ഡ് ചടങ്ങില്‍ ആയാലും പാര്‍ട്ടിനൈറ്റായാലും മലൈക തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റ് കൊണ്ട് ശ്രദ്ധ നേടിയിരിക്കുമെന്നത് തീര്‍ച്ചയാണ്.
അതുപോലെ തന്നെ ഫിറ്റ്‌നെസിന്റെ കാര്യത്തിലും അവര്‍ പുലര്‍ത്തുന്ന ജാഗ്രത എടുത്തുപറയേണ്ടതാണ്. തന്റെ നാല്‍പതുകളിലും അവര്‍ പുതിയ നടിമാരെ കടത്തിവെട്ടുന്ന ശരീരസൗന്ദര്യം നിലനിര്‍ത്തുന്നത് ചിട്ടയായ ജീവിതശൈലിയിലൂടെയാണ്. തന്റെ ഡയറ്റിങ്ങ് ടിപ്‌സുകളും വര്‍ക്കൗട്ട് വീഡിയോയുമെല്ലാം അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം വഴി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഫാഷന്‍ പ്രേമികള്‍ കാത്തിരിക്കുന്നതാണ് അവരുടെ പുതിയ പോസ്റ്റുകള്‍. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.സെലിബ്രിറ്റി ഫാഷന്‍ സ്റ്റൈലിസ്റ്റായ മനേക ഹരിസിഹ്നാനിയാണ് മലൈകയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ലൈം ഗ്രീന്‍ മിനി ഗൗണിലുള്ള ചിത്രങ്ങള്‍ക്ക് വലിയ ആരാധകശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ പ്ലന്‍ജിങ് നെക്ക്‌ലൈനും ഡ്രാമാറ്റിക് സ്ലീവുമാണ് ഗൗണിന്റെ എടുത്തുപറയുന്ന പ്രത്യേകത. ബ്ലാക്ക് സ്റ്റോക്കിങ്‌സും ഇതിനൊപ്പം പെയര്‍ ചെയ്തിട്ടുണ്ട്.
ഗൗണിനൊപ്പമുള്ള ആക്‌സസറീസും എടുത്തുപറയേണ്ടവയാണ്. ലെയറുകളുള്ള കോപ്പര്‍ ബ്രേസ്‌ലെറ്റും ഔട്ട്ഫിറ്റിന് അനുയോജ്യമായ ചോക്കറും അവര്‍ അണിഞ്ഞിട്ടുണ്ട്. കൂടാതെ കറുപ്പ് നിറത്തിലുള്ള സ്ട്രാപി ഹീലുകളും ലുക്കിന് പൂര്‍ണത നല്‍കി.
അടുത്തിടെ വൈറ്റ് ഗൗണില്‍ തിളങ്ങിയ ചിത്രങ്ങളും മലൈക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. റേച്ചല്‍ ഗില്‍ബെര്‍ട്ടിന്റെ ബ്രൈഡല്‍ കലക്ഷനില്‍ നിന്നാണ് ഈ വെള്ള ലോങ് ഗൗണ്‍. നൈക് ലൈന്‍ ആണ് ഗൗണിന്റെ എടുത്തുപറയേണ്ട പ്രത്യേകത. 3,79,497 രൂപയാണ് ഇതിന്റെ വില. മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ ഈ ലുക്കിലാണ് അവരെത്തിയത്.
Content Highlights: malaika arora,minigown, lime green,fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..