ബ്യൂട്ടി ടിപ്‌സ് വീഡിയോകള്‍ വേണ്ട, സ്വന്തം മേക്കപ്പില്‍ സുന്ദരിയാവാന്‍ നാല് റൂള്‍സ്


ലിപ്സ്റ്റിക്കും മസ്‌കാരയും ഐഷാഡോയും ബ്ലഷും എല്ലാം ഇടുന്നതിന് മുമ്പ് പുരികം ആകൃതിയിലാക്കാം. മുഖത്തിന്റെ ഷേപ്പിന് അനുസരിച്ച് വേണം അത്.

Photo: Pixabay

ത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്യല്‍ എളുപ്പമുള്ള പണിയാണ്. ലിപ്സ്റ്റിക്കും, കോംപാക്ടും, ഐലൈനറും ഒക്കെയുള്ള ഒരു കിറ്റ് മതി. എന്നാല്‍ ചെറിയൊരു മണ്ടത്തരം മതി മൊത്തം കുളമാകാന്‍.

ബ്രോസ് ബിഫോര്‍ ബ്ലഷ്

കൈയില്‍ നല്ല മേക്കപ്പ് കിറ്റുണ്ട്. പാര്‍ട്ടിക്ക് സുന്ദരിയായി ഒരുങ്ങുകയും ചെയ്തു, പക്ഷേ കണ്‍പുരികങ്ങള്‍ ശരിയായ ഷേപ്പിലും വൃത്തിയിലും ത്രെഡ് ചെയ്തിട്ടില്ലെങ്കിലോ. മുഖസൗന്ദര്യത്തില്‍ ആകൃതിയൊത്ത പുരികങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഫാഷന്‍ വിദഗ്ധര്‍ പറയുന്നത്. ലിപ്സ്റ്റിക്കും മസ്‌കാരയും ഐഷാഡോയും ബ്ലഷും എല്ലാം ഇടുന്നതിന് മുമ്പ് പുരികം ആകൃതിയിലാക്കാം. മുഖത്തിന്റെ ഷേപ്പിന് അനുസരിച്ച് വേണം അത്.

ബ്യൂട്ടി ടിപ്പ്‌സ് വീഡിയോസ് എല്ലാം ശരിയല്ല

എങ്ങനെ മേക്കപ്പ് ചെയ്യാം, പെട്ടെന്നൊരുങ്ങാന്‍ പത്ത് വഴികള്‍, നിങ്ങള്‍ക്ക് യോജിച്ച ലിപ്സ്റ്റിക് നിറം ഇതാണ്... ബ്യൂട്ടി വീഡിയോകള്‍ ഇഷ്ടം പോലെ. അവര്‍ ചെയ്യുന്നതുപോലെ നോക്കി മേക്കപ്പ് ഇട്ടാല്‍ കുളമാകാനാണ് സാധ്യത. വീഡിയോയില്‍ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്ന അളവില്‍, അവയുടെ നിറത്തില്‍ എല്ലാം വ്യത്യാസമുണ്ട്. പ്രത്യേകിച്ചും ഐഷാഡോ ഉപയോഗിക്കുമ്പോള്‍. കണ്‍പീലികളില്‍ പ്രൈമര്‍ ഉപയോഗിച്ചതിന് ശേഷം മാത്രം ഐഷാഡോ ഇടാം.

ഹൈലൈറ്റിങ്

മേക്കപ്പില്‍ ഹൈലൈറ്റിങാണ് ആളുകള്‍ കൂടുതല്‍ മണ്ടത്തരം ഒപ്പിക്കുന്ന മറ്റൊന്ന്. മൂക്കില്‍ ഹൈലൈറ്റേഴ്‌സ് ഉപയോഗിക്കരുത് എന്നാണ് ഫസ്റ്റ് റൂള്‍. അവ മുഖക്കുരു കൂട്ടാന്‍ സാധ്യതയുള്ളവയാണ്. മൂക്ക് ഓയിലി ടീ സോണിലാണ്. ചീക്ക് ബോണില്‍ മാത്രം മതി ഹൈലൈറ്റര്‍. ഇന്ത്യന്‍ സ്‌കിന്‍ ടോണ്‍ ഒരു പീച്ച് ഷെയ്ഡ് ആയതിനാല്‍ കൂടുതല്‍ അലങ്കാരപ്പണികള്‍ ആവശ്യമില്ല.
ഡ്രൈ സ്‌കിന്‍ ആണെങ്കില്‍ പൗഡര്‍ ഒഴിവാക്കാം. ഇനി പൗഡര്‍ നിര്‍ബന്ധമാണെങ്കില്‍ പൗഡര്‍ ഇട്ടശേഷം ഒരു നനഞ്ഞ സ്‌പോഞ്ച് കൊണ്ട് മുഖം ഒപ്പാം.

ചുണ്ടില്‍ മേക്കപ്പ് സൂക്ഷിച്ച്

വെറുതേ ലിപ്സ്റ്റിക് ഇടുന്നതിന് പകരം ലിപ് പെന്‍സില്‍ കൊണ്ട് ബോര്‍ഡര്‍ വരയ്ക്കാം. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് മോയിസ്ചറൈസ് ചെയ്യാന്‍ ഒരു ലിപ് ബാം പുരട്ടുന്നതും നല്ലതാണ്.

Content Highlights: Make up rules

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented