
Photos: instagram.com|madhuridixitnene|
എൺപതുകളിൽ ബോളിവുഡ് ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന താരങ്ങളിലൊരാളാണ് നടി മാധുരി ദീക്ഷിത്. ഇപ്പോഴും അഭിനയവും നൃത്തവുമൊന്നും മാധുരി കൈവിട്ടിട്ടില്ല. ഫാഷൻ സെൻസിന്റെ കാര്യത്തിലും മാധുരി ഒട്ടും പുറകിലല്ല. ഇപ്പോൾ മനോഹരമായ സാരീ ലുക്കിലുള്ള ചിത്രമാണ് മാധുരി പങ്കുവെച്ചിരിക്കുന്നത്.
പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. ടൊറാനി ലേബലിന്റേതാണ് സാരിയുടെ ഡിസൈൻ. ജാമുനി ഗുൽദാബ്രി എന്ന പേരിലറിയപ്പെടുന്ന സാരിയുടെ പ്രധാന ആകർഷണം ഫ്ളോറൽ ഡിസൈനാണ്.
മഞ്ഞനിറത്തിലുള്ള പൂക്കളുള്ള ഡിസൈനാണ് സാരിയിലാകെ. പർപ്പിൾ നിറത്തിലുള്ള എംബ്രോയ്ഡറിയാൽ സമൃദ്ധമായ ബ്ലൗസാണ് ഒപ്പം ധരിച്ചത്. ഇതേ ഡിസൈൻ തന്നെയാണ് സാരിയുടെ ബോർഡറിലും കാണുന്നത്.
സാരിയുടെ ഡിസൈനിന് ചേരുന്ന ആഭരണങ്ങളാണ് മാധുരി ഒപ്പം അണിഞ്ഞത്. പർപ്പിൾ നിറത്തിലുള്ള ചോക്കർ മനോഹരമാക്കി. സ്ഥിരം സ്റ്റൈലായ മുടി അഴിച്ചിട്ടുള്ള ഹെയർസ്റ്റൈലാണ് മാധുരി ഒപ്പം സ്വീകരിച്ചത്.
കളർഫുള്ളായ മാധുരിയുടെ സാരിയുടെ വില തപ്പിപ്പിടിച്ചവരുമുണ്ട്. ഒന്നേകാൽ ലക്ഷം രൂപയാണ് സാരിയുടെ വില.
Content Highlights: madhuri dixit saree look, celebrity fashion, floral saree
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..