ദീപിക പദുക്കോണും രൺവീർ സിങ്ങും|photo:instagram.com/yogenshah_s/
അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തില്‍ തിളങ്ങി ബോളിവുഡ് താരങ്ങള്‍. തങ്ങളുടെ ഡിസൈനര്‍ വസ്ത്രങ്ങളില്‍ സ്റ്റൈലിഷായാണ് സിനിമാതാരങ്ങളെല്ലാം ചടങ്ങിനെത്തിയത്. പതിവുപോലെ അതീവസുന്ദരിയായി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
ഭര്‍ത്താവായ രണ്‍വീര്‍ സിങിനൊപ്പമാണ് ദീപികയെത്തിയത്. ചുവന്ന ഷീര്‍ സില്‍ക്ക് സാരിയാണ് ദീപിക ധരിച്ചിരുന്നത്. കറുപ്പ് ഡിസൈനര്‍ ഷെര്‍വാണിയില്‍ രണ്‍വീറും സുന്ദരനായിരുന്നു. ചുവപ്പില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത സാരിയുടെ വില 1.4 ലക്ഷം രൂപയാണ്.
വ്യത്യസ്തമായ പാറ്റേണുകളും സാരിയ്ക്ക് പ്രത്യേകഭംഗി നല്‍കിയിട്ടുണ്ട്. ഗോള്‍ഡന്‍ വര്‍ക്കുള്ള ബ്ലൗസും സാരിയ്ക്ക് മാറ്റു കൂട്ടി. സെലിബ്രിറ്റി ഡിസൈനറായ കരണ്‍ തൊറാനിയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സിന്ദൂരി താഷി സാരിയെന്നാണ് കരണ്‍ ഈ സാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
വലിപ്പമുള്ള മരതകക്കല്ല് പതിപ്പിച്ച കമ്മലാണ് സാരിയോടൊപ്പം ദീപികയണിഞ്ഞിരുന്നത്. പേള്‍ ചോക്കറും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബണ്‍ ഹെയര്‍സ്റ്റൈലാണ് ഇതിനൊപ്പം ദീപിക തിരഞ്ഞെടുത്തത്. ഗ്ലോ മേക്കപ്പും കൂടിയായപ്പോള്‍ ദീപിക കൂടുതല്‍ സുന്ദരിയായി.
ഇവരോടൊപ്പം ഷാരൂഖ് ഖാന്, സല്മാന് ഖാന്, ജാന്‍വി കപൂര്‍,ഐശ്വര്യ റായ്, സാറ അലിഖാന് തുടങ്ങിയ വിവിധ ബോളിവുഡ് താരങ്ങളും അംബാനിയുടെ വസതിയായ ആന്റീലിയയില്‍ വിവാഹനിശ്ചയച്ചടങ്ങിലെത്തിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
Content Highlights: Deepika Padukone,ranveer singh,sindoori red saree ,Anant Ambani and Radhika Merchant's engagement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..