കഴുത്തില്‍ ഹൃദയവും ചെവിയില്‍ പല്ലും; ഫാഷന്‍ ലോകത്തെ അമ്പരപ്പിച്ച് കെയ്‌ലി ജെന്നര്‍


കെയ്‌ലി ജെന്നർ പാരിസ് ഫാഷൻ വീക്കിൽ | Photo: Instagram/ Kylie Jenner

വ്യത്യസ്തമായ പരീക്ഷണങ്ങളുമായി എപ്പോഴും ഫാഷന്‍ ലോകത്തെ അമ്പരപ്പിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ മോഡലാണ് കെയ്‌ലി ജെന്നര്‍. ഇത്തവണ പാരിസ് ഫാഷന്‍ വീക്കിലും ആ വ്യത്യസ്തത കെയ്‌ലി കൈവിട്ടില്ല. അള്‍ട്രാ ഗ്ലാമറസ് ലുക്കിലാണ് താരം ചുവടുവെച്ചത്.

ഡീപ് കട്ട് ഡിസൈനിലുള്ള നീല വെല്‍വെറ്റ് ഗൗണായിരുന്നു കെയ്‌ലിയുടെ വേഷം. എന്നാല്‍ ഈ ഔട്ട്ഫിറ്റിന് ഉപയോഗിച്ച ആഭരണങ്ങളാണ് ആരാധകരുടേയും ഫാഷന്‍ വിദഗ്ദ്ധരുടേയും ശ്രദ്ധ നേടിയത്. ഹൃദയാകൃതിയിലുള്ള പെന്റന്റുള്ള കറുപ്പ് ചോക്കറും പല്ലിന്റെ ആകൃതിയിലുള്ള സ്റ്റഡുമായിരുന്നു ആഭരണങ്ങള്‍. ഒപ്പം കറുപ്പ് ഹാന്റ് ബാഗും ഹീല്‍സും ആക്‌സസറൈസ് ചെയ്തു.ബണ്‍ സ്റ്റൈലിലാണ് മുടി കെട്ടിവെച്ചത്. ചുവപ്പ് ലിപ്സ്റ്റിക്ക്, പിങ്ക് ബ്ലഷ്, ഗ്ലിറ്റര്‍ ഐഷാഡോ എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്.

എന്നാല്‍ താരത്തിന്റെ ചോക്കറും പെന്റന്റും കോപ്പി അടിച്ചതാണെന്ന ആരോപണവുമായി ഫാഷന്‍ ലോകത്തെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു അമേരിക്കന്‍ സൂപ്പര്‍ മോഡലായ ബെല്ല ഹദീദും സമാനമായൊരു മാല ധരിച്ചിരുന്നു. 74-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോള്‍ ശ്വാസകോശത്തിന്റെ ആകൃതിയിലുള്ള മാലയാണ് ബെല്ല ധരിച്ചിരുന്നത്.

Content Highlights: kylie jenner ultra hot look in deep blue gown at paris fashion week


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented