കിം കർദാഷിയാൻ, റിഹാന | Photos: instagram.com/kimkardashian/?hl=en
പോപ് സെൻസേഷൻ റിഹാനയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. പാട്ടിൽ മാത്രമല്ല ഫാഷന്റെ കാര്യത്തിൽ റിഹാനയെ വെല്ലാൻ ആളില്ല. മെറ്റേണിറ്റി ഫാഷനെ ഗംഭീരമായി അവതരിപ്പിക്കുന്നവരിൽ ഒരാളാണ് റിഹാനയെന്നാണ് ഫാഷനിസ്റ്റകളുടെ വാദം. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും റിഹാനയുടെ ആരാധകരായുണ്ട്. ഇപ്പോഴിതാ റിഹാനയുടെ ഫാഷൻ സെൻസിനെക്കുറിച്ച് കിം പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഗർഭകാലത്തും സ്റ്റൈലിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത റിഹാനയെക്കുറിച്ചാണ് കിം പോസ്റ്റ് ചെയ്തിരിക്കുന്നത്. റിഹാനയുടെ പുതിയ ലുക്ക് പങ്കുവെച്ച് ഏക്കാലത്തെയും മികച്ച പ്രെഗ്നൻസി സ്റ്റൈൽ എന്നു പറഞ്ഞാണ് കിം കുറിച്ചിരിക്കുന്നത്.
.jpg?$p=66564ec&&q=0.8)
കഴിഞ്ഞയാഴ്ച ലോസ്ആഞ്ചലീസിൽ വച്ചുള്ള റിഹാനയുടെ ചിത്രമായിരുന്നു അത്. സിൽവർ ബ്രാലെറ്റും ഓവർസൈസ് ബ്ലാക്ക് ജാക്കറ്റും ആണ് റിഹാന ധരിച്ചിരുന്നത്. ഒപ്പം ബ്ലാക് ലെതർ ഷോർട്സും അതിനു ചേരുന്ന തുടയൊപ്പമുള്ള ബൂട്സും ധരിച്ചു. സിൽവർ നിറത്തിലുള്ള ലേയേഡ് ചെയിനാണ് ആഭരണമായി അണിഞ്ഞത്.
ജനുവരിയിലാണ് ഗർഭിണിയാണെന്ന വിവരം റിഹാന പുറത്തുവിട്ടത്. പങ്കാളി അസാപ് റോക്കിക്കൊപ്പമാണ് റിഹാന ഗർഭകാലചിത്രം പങ്കുവെച്ചത്. പിന്നാലെ ഗ്ലാമറസ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും റിഹാന പങ്കുവെച്ചിരുന്നു.
.jpg?$p=abb348a&&q=0.8)
ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളർന്നത്. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന അവരെ അമേരിക്കൻ പ്രൊഡ്യൂസറായ ഇവാൻ റോഗേഴ്സാണ് സംഗീതമേഖലയിൽ ഉയർത്തിക്കൊണ്ട് വന്നത്.
സംഗീതമേഖലയിൽ ഗ്രാമി പുരസ്കാരങ്ങൾപോലെ വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷൻ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: kim kardashian ons rihanna pregnancy style, maternity fashion, rihanna fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..