കിം കർദാഷിയാൻ മെറ്റ്ഗാലയിൽ, ജോൺ എഫ് കെനനഡിയുടെ ബർത്ഡേ ഫണ്ട്റെയ്സറിൽ പങ്കെടുക്കുന്ന മെർലിൻ മൺറോ | Photo: AFP/ instagram.com/kimkardashian/
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമാണ് മെറ്റ് ഗാല.. സെലിബ്രിറ്റികള്‍ക്ക് സൗന്ദര്യവും, ഫാഷന്‍ സെന്‍സും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള, ഡിസൈനേഴ്സിന് തങ്ങളുടെ നൂതന ഡിസൈനിങ് ചാരുത പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും വലിയ വേദി..
അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കര്ദാഷിയന് എല്ലാതവണയും മെറ്റ്ഗാല വേദിയിൽ തിളങ്ങുന്ന താരമാണ്. അമേരിക്കൻ നടിയും മോഡലുമായ മെർലിൻ മൺറോ ധരിച്ച് പ്രശസ്തമായ 'ഹാപ്പി ബർത്ഡേ മിസ്റ്റർ പ്രസിഡന്റ്' എന്ന പേരിൽ അറിയപ്പെടുന്ന ഔട്ട്ഫിറ്റാണ് കിം ധരിച്ചത്.
1962ൽ പ്രസിഡന്റ് ജോൺ എഫ് കെനനഡിയുടെ ബർത്ഡേയുടെ ഭാഗമായി മെർലിൻ ധരിച്ച വസ്ത്രം ഡിസൈൻ ചെയ്തിരുന്നത് ജീൻ ലൂയീസ ആണ്. അമേരിക്കൻ ഫാഷൻ ചരിത്രത്തിൽ തന്നെ പിൽക്കാലത്ത് ഈ വസ്ത്രം ഇടം നേടുകയും ചെയ്തിരുന്നു. കൈകൾ കൊണ്ട് തുന്നിച്ചേർത്ത 6000ഓളം ക്രിസ്റ്റലുകളുള്ള ബാക്ലെസ് ഗൗണിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. മരണത്തിനു മുമ്പുള്ള മെർലിന്റെ അവസാനത്തെ പൊതുപരിപാടിയായിരുന്നു അത്.
മെർലിൻ മൺറോ 1962ൽ ധരിച്ച ഐക്കണിക് വസ്ത്രം ധരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കിം പറഞ്ഞു. മെർലിൻ ധരിച്ചതിനുശേഷം ആദ്യമായി ഫാഷൻ ചരിത്രത്തിലിടം നേടിയ ഔട്ട്ഫിറ്റ് ധരിക്കാൻ കഴിഞ്ഞതിൽ നന്ദിയും കിം പങ്കുവച്ചു. ഈ നിമിഷത്തിന് എന്നെന്നും കടപ്പെട്ടിരിക്കുമെന്നും കിം കൂട്ടിച്ചേർത്തു.
മെർലിൻ മൺറോയുടെ വസ്ത്രം തിരഞ്ഞെടുക്കപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും കിം പറയുന്നുണ്ട്. അമേരിക്കയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏറ്റവുമാദ്യം മനസ്സിൽ വരുന്നത് മെർലിൻ മൺറോയാണ്. മെർലിനെക്കുറിച്ച് ചിന്തിച്ചാൽ അത് ഹാപ്പി ബർത്ഡേ ജെഎഫ്കെ എന്നു പാടിയതാണ്. അതിനാലാണ് ആ വസ്ത്രം തന്നെ തിരഞ്ഞെടുത്തതെന്നും കിം പറയുന്നു. ഈ ഔട്ട്ഫിറ്റ് ധരിക്കാനായി മൂന്ന് ആഴ്ചയ്ക്കിടെ ഏഴുകിലോയോളം താൻ കുറച്ചെന്നും കിം പറഞ്ഞു.
Content Highlights: kim kardashian metgala outfit, marilyn monroe, happy birthday by marilyn monroe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..