കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും | Photo: instagram/ kiara advani
കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മിലുള്ള രാജകീയ വിവാഹത്തിനാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. വിവാഹ ദിനത്തിലും മെഹന്തി നൈറ്റിലും റിസപ്ഷനിലും കിയാര ധരിച്ച വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഗീത് ചടങ്ങിനായി താരം അണിഞ്ഞ ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.
ഈ ലെഹങ്കയും ഡിസൈന്‍ ചെയ്തത് മനീഷ് മല്‍ഹോത്രയാണ്. ഔട്ട്ഫിറ്റിനെ കുറിച്ചുള്ള വിശദമായ വിവരണം മനീഷ് മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഭാരമേറിയ ഈ ഗോള്‍ഡന്‍ ഓംബ്രെ ലെഹങ്കയില്‍ തിളങ്ങി നില്‍ക്കുന്നത് സരോവ്‌സ്‌കി ക്രിസ്റ്റലുകളാണ്. 4000 മണിക്കൂര്‍ എടുത്ത് സൂക്ഷ്മമായി തുന്നിയെടുത്ത ലെഹങ്കയില്‍ 98000 സരോവ്‌സ്‌കി ക്രിസ്റ്റലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പമുള്ള ഡീപ് നെക്ക് ടോപ്പും താരത്തിന്റെ മാറ്റ് കൂട്ടി. റൂബി പെന്റന്റുള്ള വജ്രമാലയാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്.
വെല്‍വെറ്റിന്റെ കറുപ്പ് നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു വരന്‍ സിദ്ധാര്‍ഥ് അണിഞ്ഞത്. ഇതിനൊപ്പം കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന ഓവര്‍കോട്ടും ധരിച്ചു. ത്രെഡ് വര്‍ക്കും സരോവ്‌സ്‌കി ക്രിസ്റ്റലുകളും തുന്നിച്ചേര്‍ത്തതായിരുന്നു ഈ ഓവര്‍കോട്ട്.
സംഗീത് ചടങ്ങിലെ ചിത്രങ്ങള്‍ കിയാര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ പ്രത്യേകത നിറഞ്ഞ ഒരു രാത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ ലെഹങ്ക റിസപ്ഷന് അണിയുന്നതായിരുന്നു നല്ലതെന്നായിരുന്നു ഒരു ആരാധകന്റെ മകന്റ്. മനീഷ് മല്‍ഹോത്രയുടെ മികവിനേയും പ്രശംസിച്ചുള്ള കമന്റുകളുണ്ട്.
Content Highlights: kiara advanis lehenga for sangeet ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..