കിയാര അദ്വാനി | Photo: instagram/ kiara advani
എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കിയാര അദ്വാനി. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഭാഗ്യതാരമായി നിറഞ്ഞുനില്‍ക്കുന്ന കിയാര ഫാഷന്‍ ചോയ്സുകള്‍ കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ കിയാര ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മുംബൈയിലെ ഒരു അവാര്‍ഡ് നിശയിലെത്തിയപ്പോഴുള്ള താരത്തിന്റെ ഹോട്ട് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചുവപ്പ് ഗൗണിലായിരുന്നു കിയാര എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
വണ്‍ ഷോള്‍ഡറും ഹൈ സ്ലിറ്റും റിസ്‌ക്യൂ കട്ട്ഔട്ടും ഉള്‍പ്പെടെ മോഡേണ്‍ ഫീച്ചറുകള്‍ നിറഞ്ഞതായിരുന്നു ഗൗണ്‍. ടൈറ്റ് ഹൈ ബണ്‍ ഹെയര്‍സ്റ്റൈലും ചര്‍മം കൂടുതല്‍ തിളങ്ങുന്ന തരത്തിലുള്ള മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ആഭരണമായി മോതിരം മാത്രമാണ് അണിഞ്ഞത്.
ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് ഈ ഗൗണിന്റെ വില. ആഡ്‌നെവിക്കിന്റെ സ്പ്രിങ്-സമ്മര്‍ കളക്ഷനില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്.
Content Highlights: kiara advanis electrifying red gown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..