കിയാര അദ്വാനി|photo:Instagram.com/kiaraaliaadvani/
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി. തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഭാഗ്യതാരമായി നിറഞ്ഞുനില്‍ക്കുന്ന കിയാര ഫാഷന്‍ ചോയ്‌സുകള്‍ കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ കിയാര ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ക്രിസ്മസ് സീസണിനെ വരവേല്‍ക്കാനായി ചുവന്ന നിറത്തിലുള്ള കോ ഓര്‍ഡ് സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. സിംപിള്‍ ബ്രാലെറ്റും സ്‌കര്‍ട്ടുമാണ് കിയാരയുടെ വേഷം. ട്രെന്‍ഡിങ്ങില്‍ നിറഞ്ഞുനില്‍ക്കുന്ന ചങ്കി ജൂവലറിയെ എങ്ങനെ കിയാരയ്ക്ക് ഒഴിച്ചുനിര്‍ത്താന്‍ കഴിയും. തന്റെ ഔട്ട്ഫിറ്റിനെ കൂടുതല്‍ സ്റ്റൈലിഷാക്കാന്‍ ഗോള്‍ഡന്‍ സ്റ്റഡും വളകളും അവര്‍ ഇതിനൊപ്പം അണിഞ്ഞിട്ടുണ്ട്.
സ്‌മോക്കി ഐ മേക്കപ്പും ഹൈലൈറ്റ് ചെയ്ത ചുവന്ന കവിളുകളും അവളുടെ മേക്കപ്പിന് കൂടുതല്‍ മനോഹരമാക്കി. ക്രിസ്മസ് ലുക്കിന് ഏറ്റവും അനുയോജ്യമായതും സിംപിളുമാണ് ഈ ലുക്ക്. സാന്റാക്ലോസിന്റെ ഇമോജിയാണ് ചിത്രത്തിന് കിയാര അടിക്കുറിപ്പായി നല്‍കിയത്. ഒരു മില്യണിലധികം ലൈക്കുകളും അയ്യായിരത്തിലധികം കമന്റുകളും ചിത്രത്തിന് ലഭിച്ചു.
2014-ല്‍ ഫഗ്ലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് കിയാര. 2016-ല്‍ പുറത്തിറങ്ങിയ 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ ധോണിയുടെ പത്‌നിയായ സാക്ഷി റാവത്തായി ചെയ്ത വേഷം ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടര്‍ന്ന് വന്ന ചിത്രങ്ങളിലും കിയാരയുടെ പ്രകടനം ഗംഭീരമായിരുന്നു. താരത്തിന്റേതായ അടുത്ത ചിത്രമാണ് 'ഗോവിന്ദ നാം മേര'ആണ്.
Content Highlights: kiara advani , bralette and skirt,govind nam mera
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..