കഴുത്തിലും അരക്കെട്ടിലും സിഗ് സാഗ് കട്ടുകളുള്ള ഔട്ട്ഫിറ്റുമായി ഖുഷി; അഭിനന്ദിച്ച് ദീപികാ പദുക്കോണ്‍


സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഖുഷി. 

ഖുഷി കപൂറിന്റെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ | Photo: Instagram/ Khushi Kapoor

ള്‍ട്രാ മോഡേണ്‍ ഫോട്ടോഷൂട്ടുമായി ബോണി കപൂര്‍-ശ്രീദേവി താരദമ്പതികളുടെ ഇളയമകള്‍ ഖുഷി കപൂര്‍. കറുപ്പ് കട്ടൗട്ട് സാറ്റിന്‍ ഡ്രസ്സിലാണ് ഖുഷി ആരാധകരുടെ മനം കവര്‍ന്നത്.

ക്രോപ്പ്ഡ് സ്ലിപ്പും സ്‌കര്‍ട്ടുമാണ് ഖുഷിയുടെ വേഷം. കഴുത്തിലും അരക്കെട്ടിലും സിഗ് സാഗ് കട്ടുകളോട് കൂടിയ ഡിസൈനാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ബോള്‍ഡ് മേക്കപ്പിനൊപ്പം ആഭരണമായി ഉപയോഗിച്ചത് വളകള്‍ മാത്രമാണ്.



ഖുഷിയുടെ ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് നിരവധി സെലിബ്രിറ്റികളാണ് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണ്‍ 'ഉഫ്' എന്നാണ് കമന്റ് ചെയ്തത്. കരിഷ്മ കപൂര്‍ ലൗ ഇമോജിയിലൂടെ പ്രതികരിച്ചു.

ഖുഷിയുടെ സഹോദരിയും ബോളിവുഡ് താരവുമായ ജാന്‍വി കപൂര്‍, ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്, അര്‍ജുന്‍ കപൂറിന്റെ സഹോദരി അന്‍ഷുല കപൂര്‍, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവരും അഭിനന്ദനവുമായെത്തി.

രണ്ടു ലക്ഷത്തോളം ആളുകള്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഖുഷി.

Content Highlights: khushi kapoor sets the internet on fire with her ravishing pictures in a black cut out dress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented