.
കുറഞ്ഞ സമയം കൊണ്ട് ആരാധകഹൃദയം കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. അവരുടെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളും അവരെ തിരക്കേറിയ നടിയാക്കി മാറ്റിയത് വളരെ പെട്ടെന്നായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അവധിയാഘോഷത്തിന്റ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
തായ്ലന്ഡില് നിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പതിവ് ഫോട്ടോഷൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഗ്ലാമറസായി സ്വിം സ്യൂട്ടിലുള്ള ചിത്രമാണ് കീര്‍ത്തി പങ്കുവെച്ചത്. സ്വിമ്മിംഗ് പൂളില്‍ സണ്‍ഗ്ലാസ് ധരിച്ച് നില്ക്കുന്ന അവരുടെ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
കീര്‍ത്തിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് വലിയൊരു വിഭാഗം ആരാധകരുടെ പരാതി. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ കൂട്ടാന്‍ വസ്ത്രം കുറയ്ക്കുന്ന രീതി കീര്‍ത്തിയും തുടങ്ങിയോ എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.
സാരിയാണ് കീര്‍ത്തിയെ കൂടുതല്‍ സുന്ദരിയാക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.വസ്ത്രധാരണം അവരവരുടെ ഇഷ്ടമാണെന്നും എന്ത് ധരിക്കണമെന്നും ധരിക്കരുതെന്നും കീര്‍ത്തി തീരുമാനിക്കുമെന്നും ഒരു കൂട്ടര് അഭിപ്രായപ്പെട്ടു. ക്യൂട്ടാണെന്നും കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുമുള്ള കമന്റുകളുമുണ്ട്.
ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ അരങ്ങേറുന്നത്.പെലറ്റ്സ്, അച്ഛനെയാണ് എനിക്ക് ഇഷ്ടം തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത കീര്‍ത്തി പിന്നീട് ദിലീപ് നായകനായ കുബേരനില്‍ മുഴുനീള ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വേഷമിട്ടിരുന്നു.
ഗീതാഞ്ജലി എന്ന പ്രിയദര്ശന് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് വീണ്ടും സിനിമയിലെത്തുന്നത്. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥന് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായതോടെ ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: keerthi suresh,bikini, swim suit, photo shoot, thailand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..