കത്രീന കൈഫ്|photo:instagram.com/katrinakaif/
ഫിറ്റ്‌നസിലും മിനിമല്‍ മേക്കപ്പിലും ശ്രദ്ധപുലര്‍ത്തുന്ന ബോളിവുഡ് സുന്ദരിയാണ് കത്രീന കൈഫ്. തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും ഭര്‍ത്താവും നടനുമായ വിക്കി കൗശലുമായുള്ള വിശേഷങ്ങളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ തന്റെ വിന്റര്‍ വാര്‍ഡ്രോബ് സ്‌റ്റൈലുമായാണ് താരം ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
മലനിരകളുള്ള ഒരു സ്ഥലത്തുനിന്നുള്ള ഒരു ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന പങ്കുവെച്ചിരിക്കുന്നത്. വിന്റര്‍ ഫാഷനിലിപ്പോള്‍ തരംഗമായ ഫ്‌ളോറല്‍ പ്രിന്റുള്ള കാര്‍ഡിഗനും ഇളംനീല ജീന്‍സുമാണ് കത്രീനയുടെ വേഷം. മലനിരകളിലെ ഞാന്‍ എന്ന അടിക്കുറിപ്പോടെ വിക്കി കൗശലെടുത്ത ചിത്രമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.
പൂക്കള്‍ വസന്തത്തിലേയ്ക്ക് മാത്രമല്ലെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഓറഞ്ചും മഞ്ഞയും നിറങ്ങളിലെ വലിയ ഫ്‌ളോറല്‍ പ്രിന്റുള്ള ക്രീം നിറത്തിലെ കാര്‍ഡിഗന്‍ അവര്‍ ധരിച്ചിരിക്കുന്നത്. കത്രീനയുടെ വിന്റര്‍ വാര്‍ഡ്രോബ് ഇതിനകം തന്നെ ഫാഷന്‍പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റി. ഓഫ് വൈറ്റ് നിറത്തിലുള്ള നിറ്റ് കാര്‍ഡിഗനില്‍ അവര്‍ കൂടുതല്‍ സുന്ദരിയായി.
വി നെക്ക് ലൈനും അരികുകളിലെ റിബ്ബഡ് സ്റ്റൈലും ഡ്രസിനെ കൂടുതല്‍ രസമുള്ളതാക്കി. പതിവ് പോലെ മിനിമല്‍ മേക്കപ്പാണ് കത്രീന ചെയ്തിരുന്നത്. പിങ്ക് ലിപ്സ്റ്റിക്കും അവരെ കൂടുതല്‍ മനോഹരിയാക്കി. രണ്ടു മില്ല്യണിലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇതുകൂടാതെ ക്ലാസിക് വൈറ്റ് പുള്ളോവര്‍ ധരിച്ച ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
നീല ജീന്‍സിനൊപ്പമാണ് അവര്‍ നിറ്റഡ് പുളേളാവര്‍ പെയര്‍ ചെയ്തത്. ഫുള്‍ സ്ലീവും റിബ്ബഡ് ഡീറ്റൈല്‍സും ഉള്ള ഔട്ട്ഫിറ്റ് അവരെ കൂടുതല്‍ സിംപിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലേയ്ക്ക് മാറ്റി. കത്രീനയുടെ വിന്റര്‍ കളക്ഷനില്‍ പ്രിന്റഡ് സ്വെറ്റ്ഷര്‍ട്ടും ആരാധക ശ്രദ്ധ നേടിയിരുന്നു. വെള്ളയും നീലയും പ്രിന്റുകളുള്ള സ്വെറ്റ്ഷര്‍ട്ട് ചിത്രമാണ് അവര്‍ പങ്കുവെച്ചത്.
ഫ്രണ്ട് പോക്കറ്റുകളുള്ള ബാഗി സ്റ്റൈല്‍ ഡ്രസില്‍ അവര്‍ അലസമനോഹരിയായി. സേഫ്റ്റി പിന്‍ എംബ്ലെഷിഡ് ഔട്ട്ഫിറ്റുകള്‍ 2022-ലെ വലിയ ട്രെന്‍ഡുകളിലൊന്നായിരുന്നു. ടൈ ഡൈ പാറ്റേണ്‍ റിബ്ബഡ് സ്വെറ്ററില്‍ കത്രീന കൂടുതല്‍ സ്റ്റൈലിഷായി. സ്‌മോക്കി ഐസും ന്യൂഡ് ലിപ്‌സും ഈ ലുക്കിനെ പൂര്‍ണമാക്കി.
Content Highlights: Katrina Kaif,Vicky Kaushal, winter fashion, bollywood actress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..