ഹാലോവീന്‍ ലുക്കിന്‍ ഹാര്‍ലി ക്വിന്നായി കത്രീനാ കൈഫ് 


ഹാര്‍ലി ക്വിന്നിന്റെ കളര്‍ഫുള്‍ ലുക്കില്‍ കത്രീന തിളങ്ങിനിന്നു.

കത്രീന കൈഫ്‌|Photo : instagram.com/katrinakaif/

ഹാലോവീന്‍ ലുക്കില്‍ ഹാര്‍ലി ക്വിന്നായി തിളങ്ങി ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തന്റെ പുതിയ ചിത്രം ഫോണ്‍ ഭൂതിന്റെ പ്രമോഷന്റെ ഭാഗമായാണ് കത്രീന ഹാര്‍ലി ക്വിന്നായി ഒരുങ്ങിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഓസ്‌ട്രേലിയന്‍ നടി മാര്‍ഗോട്ട് റോബി ബേര്‍ഡ് ഓഫ് പ്രെയിലും സൂയിസൈഡ് സ്വാഡിലും അവതരിപ്പിച്ച സാങ്കല്‍പിക കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. ഹാര്‍ലി ക്വിന്നിന്റെ കളര്‍ഫുള്‍ ലുക്കില്‍ കത്രീന തിളങ്ങിനിന്നു. പിങ്ക് ടാങ്ക് ടോപിനൊപ്പം കറുത്ത വരകളുള്ള ഡെനിം ഷോര്‍ട്ട്‌സ് അവരെ കൂടുതല്‍ ക്യൂട്ടാക്കി മാറ്റി.

ട്രാന്‍സ്‌പെരന്റ് ജാക്കറ്റ് ലുക്ക് കൂടുതല്‍ സ്റ്റൈലിഷാക്കി. ജാക്കറ്റിലെ മള്‍ട്ടി കളര്‍ ഫ്രിഞ്ചസ് വസ്ത്രം വര്‍ണഭംഗിയുള്ളതാക്കി. സ്റ്റാര്‍ ഡിസൈനിലുള്ള ഷോർട്ട്സിനൊപ്പം നെറ്റ് സ്റ്റോക്കിങ്‌സും അവര്‍ ധരിച്ചിട്ടുണ്ട്. നീലയും ചുവപ്പും ചേര്‍ന്ന് സ്മഡ്ജ്ഡ് ഐ മേക്കപ്പും ചുവന്ന ലിപ്സ്റ്റിക്കും അവരെ മാര്‍ഗോട്ട് റോബിയെ ഓര്‍മപ്പെടുത്തി. ഇരുഭാഗത്തും പോണിടെയില്‍ കെട്ടിയ തലമുടിയ്ക്ക് നീലയും ചുവപ്പും നിറമാണുള്ളത്. മെറ്റല്‍ ജൂവലറിയും കൂടിയായപ്പോള്‍ കത്രീനയുടെ ഹാലോവീന്‍ ലുക്കിന് ആരാധകരേറി.

ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി ആരാധകരെത്തിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് ചതുര്‍വേധിയ്ക്കും ഇഷാന്‍ ഖട്ടറിനൊപ്പമാണ് പുതിയ ചിത്രം ഫോണ്‍ ഭൂതില്‍ കത്രീനയെത്തുന്നത്. കൂടാതെ സല്‍മാന്‍ ഖാന്റെ ടൈഗര്‍ ത്രീയില്‍ ഇമ്രാന്‍ ഹാഷ്മിക്കൊപ്പം കത്രീനയെത്തും.

Content Highlights: Katrina Kaif dresses up as Harley Quinn, Halloween look


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented