ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹനിശ്ചയ മോതിരം കേറ്റ് മിഡില്‍ടണിന്റേത്


12 കാരറ്റ് സാപിയര്‍ കല്ലിന് ചുറ്റും 14 ഡയമണ്ടുകള്‍ പതിച്ചതാണ്‌ കേറ്റിന്റെ മോതിരം. വൈറ്റ്‌ഗോള്‍ഡാണ്‌ മോതിരത്തിന്റെ ബാന്‍ഡ്.

-

നീല സാപ്പിയറും ഡയമണ്ടും പതിച്ച വിവാഹനിശ്ചയ മോതിരം, വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡില്‍ടണ് കൈമാറി കിട്ടിയത്... ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ വിവാഹനിശ്ചയ മോതിരമായി ആഭരണപ്രേമികള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഈ മോതിരത്തെയാണ്. വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയില്‍ നിന്ന് കൈമാറി കിട്ടിയതാണ് ഈ മോതിരം.

2000 പേര്‍ പങ്കെടുത്ത ഒരു സര്‍വേയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. മേഗന്‍ മര്‍ക്കലിന്റെ വിവാഹനിശ്ചയ മോതിരമാണ് രണ്ടാം സ്ഥാനത്ത്. 12 കാരറ്റ് സാപിയര്‍ കല്ലിന് ചുറ്റും 14 ഡയമണ്ടുകള്‍ പതിച്ചതാണ്‌ കേറ്റിന്റെ മോതിരം. വൈറ്റ്‌ഗോള്‍ഡാണ്‌ മോതിരത്തിന്റെ ബാന്‍ഡ്.

സര്‍വേയില്‍ പങ്കെടുത്ത പതിനെട്ട് ശതമാനം ആളുകള്‍ മേഗന്‍ മര്‍ക്കലിന്റെ വിവാഹമോതിരത്തെയാണ് തിരഞ്ഞെടുത്തത്. ഭര്‍ത്താവായ ഹാരി രാജകുമാരന്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് നല്‍കിയതാണ് ഇത്. ബോസ്വാനയില്‍ നിന്ന് കൊണ്ടുവന്ന ഒരു രത്‌നത്തോടൊപ്പം മേഗന്റെ സ്വന്തം ശേഖരത്തിലെ രണ്ട് രത്‌നങ്ങള്‍ കൂടി ചേര്‍ത്ത് വച്ചതാണ് ഈ മോതിരം.

ഗായികയായ മിലി സൈറസിന്റെ ഡയമണ്ട് സോളിറ്റയര്‍ റിങാണ് മൂന്നാം സ്ഥാനത്ത്. ഹെയ്‌ലി ബീവറിന്റെ ഓവല്‍ ഡയമണ്ട് റിങ് നാലാമതും ബിയോണ്‍സിന്റെ പതിനെട്ട് കാരറ്റ് എമറാള്‍ഡ് കട്ട് ഡയമണ്ട് റിങ് അഞ്ചാമതും സ്ഥാനങ്ങള്‍ നേടി. നാച്വറല്‍ ഡയമണ്ട് കമ്മീഷനാണ് ഈ സര്‍വേ സംഘടിപ്പിച്ചത്.

Content Highlights: Kate Middleton’s engagement ring voted world’s most popular


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented