കേറ്റ് മിഡിൽടണും വില്യം രാജകുമാരനും | Photo: AP
റഷ്യ-യുക്രൈൻ സംഘർഷങ്ങൾക്കിടെ വീണ്ടും യുക്രെയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡച്ചസ് ഓഫ് കേംബ്രിജ്, കേറ്റ് മിഡിൽടൺ. വെസ്റ്റ്മിനിസ്റ്റർ അബീയിൽ നടന്ന വാർഷിക കോമൺവെൽത് ഡേ സർവീസ് വേദിയിലേക്കാണ് കേറ്റ് ഔട്ട്ഫിറ്റിലും ആഭരണത്തിലും യുക്രെയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയത്.
യുക്രെയിൻ ഫ്ലാഗിലെ നീലനിറത്തിനു സമാനമായ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് കേറ്റ് ധരിച്ചത്. പ്രശസ്ത ഫാഷൻ ഡിസൈനറായ കാതറിൻ വാക്കർ ഡിസൈൻ ചെയ്ത റോയൽ ബ്ലൂ കോട്ട് ഡ്രസ്സാണ് കേറ്റ് ധരിച്ചത്. വസ്ത്രത്തിനൊപ്പം കേറ്റ് ധരിച്ച ആഭരണമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഇന്ദ്രനീലക്കല്ലും വജ്രവും പതിച്ച ആഭരണങ്ങളാണ് കേറ്റ് ധരിച്ചത്. ഇതേ ആഭരണങ്ങളാണ് 2020ൽ ബക്കിങ്ഹാം കൊട്ടാരത്തിൽവച്ച് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയെയും ഭാര്യ ഒലെനയെയും സന്ദർശിക്കവേ കേറ്റ് അണിഞ്ഞത്.
ഡയാന രാജകുമാരിയുടെ ആഭരണ ശേഖരത്തിൽ നിന്നുള്ളവയാണ് ഈ ആഭരണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. നേരത്തേ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ച് കേറ്റ് ട്വീറ്റ് പങ്കുവെച്ചിരുന്നു.
യുക്രെയിന്റെ ഭാവിയിലുള്ള പ്രതീക്ഷയെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ചറിയാൻ 2020 ഒക്ടോബറിൽ ഞങ്ങൾക്ക് പ്രസിഡന്റ് സെലെൻസ്കിയെയും പ്രഥമ വനിതയെയും കാണാനുള്ള അവസരം ലഭിച്ചു. ആ ഭാവിക്കു വേണ്ടി ധീരതയോടെ പോരാടുന്ന പ്രസിഡന്റിനും എല്ലാ ജനതയ്ക്കുമൊപ്പം നിലകൊള്ളുന്നു- എന്നാണ് കേറ്റ് കുറിച്ചത്.
ഇതാദ്യമായുമല്ല കേറ്റ് ഫാഷൻ തിരഞ്ഞെടുപ്പുകളിലൂടെ യുക്രെയിന് പിന്തുണ അറിയിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഒരു പൊതുപരിപാടിയിൽ ധരിച്ച ഔട്ട്ഫിറ്റിനൊപ്പം യുക്രെയിന്റെ ഫ്ലാഗ് പിൻ ചെയ്തിരുന്നു. അന്നു ധരിച്ച സ്വെറ്ററിന്റെ നിറവും യുക്രെയിൻ ഫ്ലാഗിന്റെ നിറത്തിന് സമാനമായിരുന്നു.
Content Highlights: kate middleton offers support to ukraine with her jewellery on commonwealth day, celebrity fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..