കരീനയും കരിഷ്മയും | Photo: instagram.com/p/CcSsIxos3JO/
ആലിയ ഭട്ട്-രൺബീർ കപൂർ താരവിവാഹത്തിന്റെ ഹൽദി ആഘോഷങ്ങളായിരുന്നു ബുധനാഴ്ച. ചടങ്ങുകളുടെ ചിത്രങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.
രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂറും കരിഷ്മ കപൂറും പരമ്പരാഗത വേഷങ്ങളിലെത്തുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ഐവറി നിറത്തിലുള്ള ലെഹംഗയാണ് കരീനയുടെ വേഷം. മുത്തുപതിപ്പിച്ച എംബ്രോയ്ഡറിയുള്ള വേഷത്തിനൊപ്പം ട്രാൻസ്പെരന്റ് ദുപ്പട്ടയും ധരിച്ച് കരീന അതിമനോഹരിയായി.
മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലുള്ള അനാർക്കലിയിൽ കരിഷ്മയും തിളങ്ങി. ഗോൾഡൻ നിറത്തിലുള്ള നെക്ക് എംബ്രോയ്ഡറി വസ്ത്രത്തെ കൂടുതൽ മനോഹരമാക്കി
എന്തായാലും ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകർ.
Content Highlights: kareena kapoor, karishma kapoor, alia bhatt's haldi ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..