കരീന കപൂർ|photo:instagram.com/kareenakapoorteam/
തന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് കരീന കപൂര്‍. തന്റെ കഴിവില്‍ തിളങ്ങി ബോളിവുഡില്‍ സ്വന്തമായ ഇരിപ്പടം ഉറപ്പിച്ച നടിയാണ് കരീന അന്നും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങളും ആരാധകരുമായി അവര്‍ പങ്കുവയ്ക്കാറുണ്ട്.
താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വലിയശ്രദ്ധ നേടുന്നതും പതിവാണ്. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ബാക്ലെസ് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഹൈനെക്കാണ് വസ്ത്രത്തിന്റെ പ്രത്യേകത. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കൂടുതല്‍ ബോള്ഡായിരിക്കുകയാണ് കരീന.ബ്ലാക്ക് ഹൈഹീല്‍സും ഇതിനൊപ്പം പെയര്‍ ചെയ്തിട്ടുണ്ട്. പ്രസവത്തിന് ശേഷം വീണ്ടും ഫിറ്റ്നസ് തിരിച്ചുപിടിക്കാന്‍ ചെയ്യാവുന്ന വര്‍ക്കൗട്ടുകള്‍, ഇതിന്റെ ഗുണങ്ങള്‍ എന്നിവയ്ക്കുറിച്ചും സംസാരിക്കുകയും തന്റെ ആരാധകര്‍ക്കായി വീഡിയോകള്‍ തന്റെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
അടുത്തിടെ കരീനയുടെ യോഗ പരിശീലക പങ്കുവച്ചൊരു വീഡിയോ വലിയശ്രദ്ധ നേടിയിരുന്നു. കരീന യോഗ ചെയ്യുന്നതിനിടെ ചിരിച്ചുകളിച്ച് കുസൃതിയോടെ അമ്മയെ ശല്യപ്പെടുത്തുകയാണ് ജഹാംഗീര്‍.
യോഗ പോസിലിരിക്കുന്ന കരീനയുടെ ശരീരത്തിന് താഴെക്ക് നുഴഞ്ഞുകയറി കുസൃതിയോടെ ചിരിക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഓമനിക്കുന്ന കരീനയെയും വീഡിയോയില്‍ കാണാം.നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഹോട്ട് ലുക്ക്, ക്യൂട്ട് ലുക്ക് തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവച്ചത്.
Content Highlights: Kareena Kapoor in hottest backless dress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..