ജോ ജൊനാസ്, ജെ ഹോപ്പ്, ടിമോതി ഷാലമെ, ഷംഗൂക് | Photos: twitter.com/bvmin3
ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാൻഡുകളിൽ ഒന്നാണ് ബിടിഎസ്. ഏഴ് പേരടങ്ങുന്ന ഈ സംഗീത കൂട്ടായ്മ 2010 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. കൊറിയയിൽ വളരെ പെട്ടന്ന് തന്നെ ജനപ്രീതി നേടിയ ബി.ടി.എസ് 2018 ലാണ് ലോകമൊട്ടാകെ പ്രശസ്തി നേടുന്നത്. ബിടിഎസ് ഗായകരുടെ പാട്ടിനു മാത്രമല്ല ഫാഷനും പലയിടങ്ങളിലും ആരാധകരുണ്ട്. ഇപ്പോഴിതാ ഓസ്കർ വേദിയിലും ബിടിഎസ് ഫാഷന്റെ സ്വാധീനമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
94ാമത് ഓസ്കർ വേദിയിലെത്തിയ ചില താരങ്ങളുടെ ഔട്ട്ഫിറ്റുകൾ ബിടിഎസ് ഗായകരുടേതിന് സമാനമാണെന്നാണ് കണ്ടെത്തൽ. ഗായകൻ ജോ ജൊനാസ് നടൻ ടിമോതി ഷാലമെ തുടങ്ങിയവരുടെ ഔട്ട്ഫിറ്റുകൾ ബിടിഎസ് ഗായകരുടെ ലുക്കിൽ നിന്ന് പകർത്തിയതാണ് എന്നാണ് കമന്റുകൾ.
ഭാര്യയും നടിയുമായ സോഫീ ടർണറിനൊപ്പമാണ് ജോ ജൊനാസ് വേദിയിലെത്തിയത്. ലൂയീ വിറ്റോണിന്റെ ഏറ്റവും പുതിയ കളക്ഷനിൽ നിന്നുള്ള ബ്ലാക് സ്യൂട്ട് ധരിച്ചാണ് ജോ ഓസ്കർ പാർട്ടിക്കെത്തിയത്. ബിടിഎസിലെ ഏറ്റവും സ്റ്റൈലിഷ് അംഗങ്ങളിലൊരാളായ ജെ ഹോപ്പിനെ കോപ്പിയടിച്ചിരിക്കുകയാണ് ജോ എന്നാണ് പലരുടെയും കണ്ടെത്തൽ. ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിനായി ഹോപ് ധരിച്ച സ്യൂട്ടിന് സമാനമാണ് ജോയുടെയും ഔട്ട്ഫിറ്റ്.
തീർന്നില്ല ഓസ്കറുകൾ വാരിക്കൂട്ടിയ ഡ്യൂൺ എന്ന ചിത്രത്തിലെ നടൻ ടിമോതി ഷാലമെയും ബിടിഎസ് ഗായകരിലൊരാളെ കോപ്പിയടിച്ചു എന്നും മീമുകൾ ഉയരുന്നുണ്ട്. ബിടിഎസിലെ ഷംഗൂക് എന്ന ഗായകൻ ഒരിക്കൽ ധരിച്ച വസ്ത്രത്തിന് സമാനമാണ് ടിമോതിയുടേതും. സിയോളിൽ വച്ച് നടന്ന സംഗീത പരിപാടിക്കിടെ ഷംഗൂഗ് ധരിച്ച ബ്ലാക് ഔട്ട്ഫിറ്റ് ടിമോതി പകർത്തിയതാണ് എന്നാണ് ആരാധകരുടെ വാദം.
ഷർട്ടിനു പകരം സീക്വൻസുകൾ നിറഞ്ഞ ബ്ലേസറാണ് ടിമോതി ധരിച്ചിരുന്നത്. ഇരുവരുടെയും ചിത്രങ്ങൾ ബിടിഎസ് ഗായകർക്കൊപ്പം ചേർത്ത് മീമുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ആരാധകർ ഇപ്പോൾ.
Content Highlights: joe jonas timothee chalamet oscar looks, bts singers, j hope and jungkook, celebrity fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..