Photo: instagram.com|voguemagazine
ഓഗസ്റ്റ് ലക്കം ബ്രിട്ടീഷ് വോഗിന്റെ കവര്‍ ഗേളായി അമേരിക്കയുടെ പ്രഥമവനിത ജില്‍ ബൈഡന്‍. കവര്‍ ഗേള്‍ ഷൂട്ടില്‍ ജില്‍ അണിഞ്ഞ ഫ്‌ളോറല്‍ ഡ്രെസ്സിലാണ് ഫാഷന്‍ ലോകത്തിന്റെ കണ്ണിപ്പോള്‍.
ഡൊമിനിഷ്യന്‍ ഡിസൈനറായ ഓസ്‌കാര്‍ ഡെ ലാ റെന്റ ഒരുക്കിയ മിഡ്‌നൈറ്റ് ബ്ലൂ ഡ്രെസ്സാണ് പ്രഥവമവനിതയെ സ്റ്റൈലിഷാക്കുന്നത്. ഡ്രെസ്സില്‍ വലിയ ഫ്‌ളോറല്‍ പ്രിന്റുകളും നല്‍കിയിരിക്കുന്നു. ലോംഗ് ബലൂണ്‍ സ്‌ളീവാണ് മറ്റൊരു പ്രത്യേകത.
ആക്‌സസറീസിനും ക്ലാസി സിംപിള്‍ ലുക്ക് നല്‍കിയിട്ടുണ്ട്. മിനിമല്‍ ആക്‌സസറീസ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഇയര്‍റിങ്‌സും അലസമായി കിടക്കുന്ന രീതിയിലുള്ള ഹെയര്‍സ്റ്റലുമാണ് സ്‌റ്റൈലിസ്റ്റുകള്‍ ജില്ലിന് നല്‍കിയിരിക്കുന്നത്.
Content Highlights: Jill Biden midnight blue dress with floral details for vogue cover
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..