ജെന്നിഫർ ലോറൻസ് | Photo: AP
വ്യത്യസ്തമായ ലുക്കിലൂടെ കാന്‍ ചലച്ചിത്രമേളയില്‍ എല്ലാവരേയും അമ്പരപ്പിച്ച് നടി ജെന്നിഫര്‍ ലോറന്‍സ്. ചുവന്ന ഗൗണില്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയ ജെന്നിഫര്‍ ധരിച്ച ചെരുപ്പ് കണ്ടാണ് ആരാധകര്‍ അദ്ഭുതപ്പെട്ടത്. ബ്രാന്‍ഡഡ് ഷൂസും ഹൈ ഹീല്‍ ചെരുപ്പുകളുമാണ് സാധാരണ സെലിബ്രിറ്റികള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ജെന്നിഫര്‍ സാധാരണ വീട്ടില്‍ ഇടുന്ന തരത്തിലുള്ള ചെരുപ്പ് ധരിച്ചാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്.
ചുവപ്പ് നിറത്തിലുള്ള ഫുള്‍ ലെങ്ത് ഗൗണില്‍ അതിസുന്ദരിയായിരുന്നു ജെന്നിഫര്‍. ആഡംബര ഫാഷന്‍ ഹൗസായ ക്രിസ്റ്റ്യന്‍ ഡിയോറാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഇതിനൊപ്പം ഡയമണ്ട് ആഭരണങ്ങളും പെയര്‍ ചെയ്തു. എന്നാല്‍ ചെരുപ്പ് മാത്രം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി. കറുപ്പ് നിറത്തിലുള്ള ക്യാഷ്വല്‍ ഫ്‌ളിപ്-ഫ്‌ളോപ് ചെരുപ്പാണ് താരം ധരിച്ചത്.
ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്തു. കൂള്‍ ലുക്ക് ആയിട്ടുണ്ടെന്നും ലാളിത്യത്തിന്റെ ഉദാഹരണമാണെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ ഒരു വേദിയിലെ ഗ്ലാമറും മര്യാദയും പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.
സ്ത്രീകള്‍ ഹീല്‍സ് ധരിക്കണമെന്ന നിബന്ധനയില്‍ നേരത്തെ ഹോളിവുഡ് നടി ക്രിസ്റ്റിയന്‍ സ്റ്റുവര്‍ട്ട് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. റെഡ് കാര്‍പ്പറ്റിലെ പടികള്‍ കയറുന്നതിന് മുമ്പ് ചെരിപ്പുകള്‍ ഊരിയായിരുന്നു ക്രിസ്റ്റ്യന്റെ പ്രതിഷേധം. ഫ്‌ളിപ് ഫ്‌ളോപ് ധരിച്ചെത്തിയ ജെന്നിഫറിനെ കണ്ട് ക്രിസ്റ്റ്യന്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും ആരാധകര്‍ പറയുന്നു. .
.jpg?$p=cf0927f&&q=0.8)
Content Highlights: jennifer lawrence wore flip flops under her christian dior gown on the cannes red carpet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..