ജെഡി ഫാഷൻ ഷോയിൽ നിന്ന് | Photo: Special Arrangement
കൊച്ചി: വസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കി ജെഡി ഫാഷന്‍ ഡിസൈന്‍ അവാര്‍ഡ് നിശ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്നു. രാജ്യത്തെ പ്രീമിയം ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയാണ് ഷോ സംഘടിപ്പിച്ചത്.
'പ്രകൃതിയുമായി സമന്വയം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പന്ത്രണ്ട് ഡിസൈനര്‍മാരുടെ വ്യത്യസ്ത കളക്ഷനുകളാണ് പ്രശസ്ത മോഡലുകള്‍ റാംപില്‍ എത്തിച്ചത്.
ഹിഡന്‍ ജൂവല്‍സ്, എക്സ്കര്ഷന്, പീസ് ബൈ പീസ്, സെറാഫ്, ലാഗോം, ബ്ലെമിഷ്, മോര്‍ഗാന, വെനുലെ, ടൈംലെസ് യൂഫോറിയ, ഓള്‍ഡ് സ്കൂള്‍ പെറ്റല്‍സ്, സെല്സംവെസ് എന്നിങ്ങനെ പ്രകൃതിയുടെ കരസ്പര്‍ശമായ കലക്ഷനുകള്‍ വേദിയിലെത്തി.
ജാപ്പനീസ് സംസ്കാരത്തിന്റെ വാബി-സാബി തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ശേഖരം, സാരിക്ക് ആധുനിക ഡിസൈനിങ്ങ് നല്കുന്ന അതുല്യ സ്പര്‍ശം, പ്രകൃതിയുമായി ചേര്‍ന്ന് നില്ക്കുന്ന, ഭൂമിയെ അടുത്തറിയുന്ന, ചിന്തോദ്ദീപകമായ ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവ ഏറെ ശ്രദ്ധേയമായി.
ഈ വര്‍ഷത്തെ ജെഡി ഫാഷന്‍ ഡിസൈന്‍ അവാര്‍ഡ് ആറ് നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നതെന്ന് ജെഡി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഡിറക്ടര്‍ (സൗത്ത്)സാന്ദ്ര സെക്വേറ പറഞ്ഞു.
ചടങ്ങില്‍ സെലിബ്രിറ്റികള്‍, പ്രശസ്ത ഫാഷന്‍ കണ്‍സള്‍ട്ടന്റുമാര്‍, ഡിസൈനര്‍മാര്‍, ഫാഷന്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..