.
ജാന്‍വി കപൂറിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ സൂപ്പര്‍ ഹിറ്റാണ്. മോഡേണായാലും വെസ്‌റ്റേണായാലും താരം തന്റെ ഔട്ട്ഫിറ്റില്‍ അതീവ ജാഗ്രത പുലര്‍ത്തും. ഇപ്പോളിതാ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു ഫാഷന്‍ ഷോയിലെ നിമിഷങ്ങള്‍ അവര്‍ പങ്കുവെച്ചിരിക്കുകയാണ്.
ഓറഞ്ച് നിയോണ്‍ നിറത്തിലുളള ലെഹങ്ക ധരിച്ചുള്ള ചിത്രത്തിന് വലിയ ആരാധക ശ്രദ്ധയാണ് ലഭിച്ചത്. ഹൈദരാബാദില്‍ അമിത് അഗര്‍വാളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ജാന്‍വി ഈ വസ്ത്രം ധരിച്ചെത്തിയത്.
നിയോണ്‍ ഓറഞ്ചില്‍ തിളങ്ങി ജാന്‍വി കൂടുതല്‍ സുന്ദരിയായി. മോണോടോണിലുള്ള ഔട്ട്ഫിറ്റിന്റെ പ്രത്യേകതയായിരുന്നു ബീഡ്‌സ് വര്‍ക്കും സ്‌ട്രൈപ്‌സും. ഫ്‌ളയേര്‍ഡ് പാവാടയില്‍ വലിയ ലീഫ് പ്രിന്റുകളും മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.
പാവാടയോടൊപ്പം ബസ്റ്റിയറാണ് താരം അണിഞ്ഞിരുന്നത്. സിംഗിള്‍ നൂഡില്‍ സ്ട്രാപും പ്ലന്‍ജിങ് നെക്ക്‌ലൈനും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഹാന്‍ഡ് എംബ്രാഡറിയിലാണ് വസ്ത്രത്തിന്റെ ഡിസൈനിങ് ചെയ്തിരിക്കുന്നത്.
ബസ്റ്റിയറിനൊടൊപ്പമുള്ള കീഹോളും ഷോര്‍ഡറില്‍ നിന്നും മുന്നിലേയ്ക്കുള്ളരീതിയില്‍ ദുപ്പട്ടയും വസ്ത്രത്തിനുണ്ടായിരുന്നു. പോണിടെയില്‍ ഹെയര്‍ സ്‌റ്റൈലും നേര്‍ത്ത ഓറഞ്ച് നിറത്തിലുള്ള ഐഷാഡോയും പിങ്ക് ഗ്ലോസി ലിപ്സ്റ്റിക്കും താരത്തിനെ സുന്ദരിയാക്കി.
Content Highlights: janhvi kapoor ,Amit Aggarwal,neon orange , fashion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..