
Photo: Instagram
പെണ്‍കുട്ടികള്‍ക്ക് ജിമുക്കികമ്മലിനോടുള്ള ഇഷ്ടം എത്രകാലം കഴിഞ്ഞാലും പോകില്ല. സാരിക്കൊപ്പമോ, അല്ലെങ്കില്‍ മറ്റ് എത്നിക് വെയറുകള്ക്കൊപ്പമോ ഒരു ജിമുക്കി അണിഞ്ഞു നോക്കൂ. സുന്ദരിയാവന് വേറൊന്നും വേണ്ട. സംശയമുണ്ടോ? എങ്കില്‍ ഇന്‍സ്റ്റയില്‍ ജാന്‍വിയുടെ ചിത്രങ്ങള്‍ നോക്കിയാല്‍ മതി.
ജാന്‍വി കപൂര്‍ അണിഞ്ഞ ജിമുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ആന്ധ്രയിലെ തിരുപ്പതി അമ്പലത്തിലെത്തിയ ജാന്‍വിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രങ്ങളില്‍ ചുവപ്പും ഓറഞ്ചും നിറങ്ങളില്‍ കസവ് വര്‍ക്കുള്ള എത്നിക് ലെഹങ്കസാരിയിലാണ് ജാന്‍വി. ട്രഡീഷണല്‍ റിച്ച് സില്‍ക്ക് സാരിയാണ് ഇത്. ചുവന്നകല്ല് പതിച്ച ജിമുക്കിയാണ് ആകര്‍ഷണം. ഈ പോസ്റ്റിന് ലൈക്കുകള്‍ അഞ്ച് ലക്ഷം കടന്നു കഴിഞ്ഞു.
ജാന്‍വിയുടെ സ്റ്റൈലിഷ് വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഫാഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ജാന്‍വിയുടെ ഇപ്പോഴത്തെ ഇഷ്ടനിറം ചുവപ്പാണെന്നാണ് അവരുടെ കണ്ടെത്തല്‍. മനീഷ് മല്‍ഹോത്രയുടെ ക്രിസ്റ്റല്‍ കല്ലുകള്‍ പതിച്ച ചുവപ്പ് ഷീര്സാരിയിലുള്ള മറ്റൊരു ചിത്രവും ജാന്‍വി പങ്കുവച്ചിരുന്നു.
Content Highlights: Janhvi Kapoor Giving Reasons To Pick Jhumkas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..