ജാൻവി കപൂർ|photo:instagram.com/janhvikapoor
എത്നിക് വെയര്‍ ഔട്ട്ഫിറ്റുകളില്‍ അതീവസുന്ദരിയാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. അതില്‍ തന്റേതായ സ്റ്റൈല്‍ കൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണവര്‍. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകരുമായി പതിവായി അവര്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.
ഇപ്പോളിതാ ജാന്‍വിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വൈഷ്ണവ് പ്രവീണ്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജാന്‍വി പുറത്ത് വിട്ടത്.
കുറഞ്ഞ സമയം കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. സിംപിളായി അണിഞ്ഞൊരുങ്ങിയ താരം കോഫി ബ്രൗണ്‍ കളര്‍ സാരിയിലായിരുന്നു ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അഴിച്ചിട്ട മുടിയില്‍ ജാന്‍വി അതീവസുന്ദരിയായിരുന്നു.
മിനിമല്‍ മേക്കപ്പ് ലുക്കില്‍ മൂക്കുത്തി മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ജാന്‍വിയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി നിരവധി പ്രമുഖരും പോസ്റ്റിന് താഴെയെത്തിയിരുന്നു.ഇതിന് മുന്‍പ് കസവ് സാരിയിലുള്ള ചിത്രങ്ങള്‍ വലിയ രീതിയില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
2018-ല്‍ പുറത്തിറങ്ങിയ ധഡക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 21 മില്ല്യണിലധികം പേരാണ് ജാന്‍വിയെ പിന്തുടരുന്നത്.
Content Highlights: janhvi kapoor ,saree, nose ring,saree look
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..