ഇഷ അംബാനി | Photo: instagram/ ishaambanipiramal
ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കങ്ങളില്‍ ഒന്നായ മെറ്റ് ഗാലയില്‍ തിളങ്ങി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി. സാരിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയ്യാറാക്കിയ തിളങ്ങുന്ന ഗൗണ്‍ അണിഞ്ഞാണ് ഇഷ മെറ്റ് ഗാലയിലെത്തിയത്. ഇതിനൊപ്പമുണ്ടായിരുന്ന ഡോള്‍ ക്ലച്ച് ബാഗ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. പ്രിയങ്ക കപാഡിയ ബദാനിയാണ് സ്റ്റൈലിസ്റ്റ്. നിറയെ മുത്തുകള്‍ തുന്നിപ്പിടിപ്പിച്ച കറുപ്പ് നിറത്തിലുള്ള സാറ്റിന്‍ സാരി ഗൗണില്‍ ഇഷ മനോഹരിയായിരുന്നു. ഒഴുകി നടക്കുന്ന, നീണ്ട ട്രെയ്ന്‍ ഗൗണിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കി. ഡയമണ്ട് ചോക്കറും ലെയറുകളുള്ള നെക്ക്പീസുമായിരുന്നു ആഭരണങ്ങള്‍. ഒപ്പം ഡയമണ്ട്, എമറാള്‍ഡ് മോതിരങ്ങള്‍, ടിയര്‍ ഡ്രോപ്പ് കമ്മലുകളും ഇഷ അണിഞ്ഞിരുന്നു.
ഇന്ത്യന്‍ പാരമ്പര്യത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു ഡിസൈനര്‍ ഡോള്‍ ക്ലച്ച് ബാഗ്. ഈ ബാഗിന് ഏകദേശം 24 ലക്ഷം രൂപ വില വരും. പരമ്പരാഗത ഇന്ത്യന്‍ ബ്രൈഡല്‍ ലുക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മൂന്നാം തവണയാണ് ഇഷ മെറ്റ് ഗാലയുടെ റെഡ് കാര്‍പ്റ്റിലെത്തുന്നത്. ഇതിന് മുമ്പ് 2017-ല്‍ ക്രിസ്റ്റ്യന്‍ ഡിയോര്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് ധരിച്ചത്. 2019-ല്‍ ലാവന്‍ഡര്‍ നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞെത്തി. ഇത് ഡിസൈന്‍ ചെയ്തത് പ്രബല്‍ ഗുരുങ്ങായിരുന്നു.
ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റിയൂം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഇവന്റാണ് മെറ്റ് ഗാല. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പ്രത്യേക തീമുകളെ ആസ്പദമാക്കി സ്‌റ്റൈല്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് മെറ്റ് ഗാലയിലെ റെഡ് കാര്‍പറ്റില്‍ എത്തുക.
ഈ വര്‍ഷത്തെ തീം 'കാള്‍ ലാഗര്‍ഫെല്‍ഡ്; എ ലൈന്‍ ഓഫ് ബ്യൂട്ടി' എന്നാണ്. അന്തരിച്ച ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിനോടുള്ള ആദരസൂചകമായാണ് ഈ തീം തിരഞ്ഞെടുത്തത്. മെറ്റ് ഗാലയിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന ഫീസ് 41 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിനായി മെറ്റ് ഗാലയില്‍ നിന്ന് സമാഹരിച്ചത് 17.4 മില്ല്യണ്‍ ഡോളറാണ്, ഏകദേശം 142 കോടി ഇന്ത്യന്‍ രൂപ.
Content Highlights: isha ambani stuns in saree gown at met gala 2023


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..